യുഎഇ പൊതുമാപ്പ് നീട്ടില്ല: നവംബർ ഒന്ന് മുതൽ കർശന പരിശോധന

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഈ മാസത്തോടെ അവസാനിക്കും, നവംബർ ഒന്നു മുതൽ നിയമലംഘകരെ കണ്ടെത്തുന്നതിന് കർശന പരിശോധന
യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഈ മാസത്തോടെ അവസാനിക്കും, നവംബർ ഒന്നു മുതൽ നിയമലംഘകരെ കണ്ടെത്തുന്നതിന് കർശന പരിശോധന UAE will not extend amnesty, stringent checking from November 1
യുഎഇ പൊതുമാപ്പ് നീട്ടില്ല: നവംബർ ഒന്ന് മുതൽ കർശന പരിശോധന
Updated on

ദുബായ്: നിയമവിരുദ്ധ താമസക്കാർക്ക് പിഴയോ യാത്രനിരോധനമോ കൂടാതെ രാജ്യം വിടുന്നതിനോ താമസ പദവി നിയമപരമാക്കി യുഎഇയിൽ തുടരുന്നതിനോ സൗകര്യമൊരുക്കി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് ഐസിപി താമസ-കുടിയേറ്റ വിഭാഗം ഡയറക്ടർ ജനറൽ, മേജർ ജനറൽ സുൽത്താൻ യുസഫ് നുഐമി വ്യക്തമാക്കി. പൊതുമാപ്പ് കാലാവധി ഈ മാസത്തോടെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ ഒന്നു മുതൽ നിയമലംഘകരെ കണ്ടെത്തുന്നതിന് കർശന പരിശോധന നടത്തുമെന്നാണ് മുന്നറിയിപ്പ്. താമസ കേന്ദ്രങ്ങൾ, വ്യവസായ മേഖലകൾ, കമ്പനികൾ എന്നിവ കേന്ദ്രീകരിച്ചാവും പരിശോധനകൾ. നിയമവിരുദ്ധ താമസക്കാർ ഉണ്ടാകാനിടയുള്ള മേഖലകളിൽ തുടർച്ചയായ നിരീക്ഷണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർ എത്രയും വേഗം ബന്ധപ്പെട്ട സർക്കാർ-സേവന കേന്ദ്രങ്ങളെ സമീപിച്ച് താമസപദവി നിയമപരമാക്കണമെന്ന് മേജർ ജനറൽ ആവശ്യപ്പെട്ടു. സ്വദേശത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്ക് പിഴയോ യാത്ര നിരോധനമോ ഇല്ലാതെ തന്നെ മടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.