വിദേശ റിക്രൂട്ട്മെന്‍റ് നിയന്ത്രിക്കാൻ യുകെ; ആശങ്കയിൽ ഇന്ത്യൻ പ്രൊഫഷണലുകൾ

കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷമാകുന്നതിനിടെയാണ് പുതിയ നടപടി. 9 മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചേക്കും.
uk visa Indian recruitment
യുകെയിൽ ഐടി മേഖലയിൽ വിദേശ റിക്രൂട്ട്മെന്‍റ് നിയന്ത്രണത്തിന് സാധ്യത
Updated on

ലണ്ടൻ: യുകെയിലെ ഐടി, ടെലികോം വിദേശ റിക്രൂട്മെന്‍റ് നിയന്ത്രിക്കാൻ നീക്കം. കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷമാകുന്നതിനിടെയാണ് പുതിയ നടപടി. 9 മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചേക്കും. ഇന്ത്യക്കാരായ പ്രൊഫഷണലുകളെയാണ് ഈ നിയന്ത്രണം വലിയ രീതിയിൽ ബാധിക്കുക. ഓരോ വർഷവും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് യുകെയിൽ ഐടി, ടെലികോം മേഖലയിലെ എൻജിനീയറിങ് പ്രൊഫഷലുകളുടെ സെക്ഷനുകളിലേക്ക് നിയമിക്കപ്പെടാറുള്ളത്.

എൻജിനീയറിങ് പ്രൊഫഷണുകളെ പുതിയ നിയമം വലിയ രീതിയിൽ ബാധിച്ചേക്കും. ഐടി , ടെലികോം മേഖലയിലെ എൻജിനീയറിങ് പ്രൊഫഷണുകളുടെ വിദേശ റിക്രൂട്മെന്‍റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താൻ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ് കൂപ്പർ സ്വതന്ത്ര ഏജൻസിയായ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിക്കും നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലെ പ്രൊഫഷണലുകളുടെ കുറവ്, വേതനം, പരിശീലന സാഹചര്യം, വിദേശ ജീവനക്കാരെ സ്വീകരിക്കുന്നതിനു പകരമുള്ള മാർഗം തുടങ്ങിയ കാര്യങ്ങളിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 67,703 വിദഗ്ധ തൊഴിൽ വിസയാണ് യുകെ അനുവദിച്ചത്.

അതിൽ കൂടുതൽ ടെക്നോളജി മേഖലയിലാണ്. എല്ലാ രാജ്യങ്ങളിൽ നിന്നെത്തുന്നവരും യുകെയുടെ സാമ്പത്തിക രംഗത്തിന് സംഭാവനകൾ നൽകുന്നുണ്ടെങ്കിലും ഈ സംവിധാനത്തെ നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് ആഭ്യന്തരമന്ത്രിയുടെ വിലയിരുത്തൽ. കുടിയേറ്റ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിനെപ്പറ്റി പഠിക്കാനും നിർദേശിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.