കൊച്ചി: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു എം എഫ്) കേരള സ്റ്റേറ്റ് കൗൺസിൽ 2024 വർഷത്തെ ആദ്യപൊതു യോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനമേറ്റെടുക്കലും എറണാംകുളം ജില്ലയിൽ വെച്ചു നടന്നു. സ്റ്റേറ്റ് കൗൺസിൽ മുൻ പ്രസിഡന്റ് ടി. ബി നാസർ യോഗാധ്യക്ഷനായി. സ്റ്റേറ്റ് കൗൺസിൽ മുൻ സെക്രട്ടറി ബിബിൻ സണ്ണി സ്വാഗതം പറഞ്ഞു. ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാല മുഖ്യാതിഥിയായിരുന്നു. ഗ്ലോബൽ ജോയിന്റ് ട്രഷറർ വി. എം സിദ്ധിക്ക് മുഖ്യ പ്രഭാഷണവും, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി റിജാസ് ഇബ്രാഹിം ആശംസയും അർപ്പിച്ചു.
ചടങ്ങിൽ ഡബ്ലിയു എം എഫ് ക്യാബിനറ്റ് അംഗങ്ങളായി തെരെഞ്ഞെടുത്ത ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാല, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി റിജാസ് ഇബ്രാഹിം, ഗ്ലോബൽ ജോയിന്റ് ട്രഷറർ വി. എം സിദ്ധിക്ക് എന്നിവരെ കേരള സ്റ്റേറ്റ് കൗൺസിൽ ആദരിച്ചു. തുടർന്ന് മുൻ സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളെയും ആദരിച്ചു. അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ഗ്ലോബൽ ജോയിന്റ് ട്രഷറർ വി. എം സിദ്ധിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് പുതിയ ഫോറം കോർഡിനേറ്റർമാർക്കും ജില്ലാ ഭാരവാഹികൾക്കും പ്രസിഡന്റ് റഫീഖ് മരക്കാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
പുതിയ സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് റഫീഖ് മരക്കാർ (എറണാകുളം), സെക്രട്ടറി സിന്ധു സജീവ് (തൃശൂർ), ട്രഷറർ കബീർ റഹ്മാൻ (കോട്ടയം), വൈസ് പ്രസിഡന്റ്‌മാരായ സലാം കുന്നോത്ത്(കോഴിക്കോട്), മിനി രാജേന്ദ്രൻ (ആലപ്പുഴ), ജോയിന്റ് സെക്രട്ടറിമാരായി ജെസ്സി ജയ് (ഇടുക്കി), ഫൈസൽ ഉൽപ്പില (മലപ്പുറം), എക്സിക്യൂട്ടീവ് അംഗം നാസർ (വയനാട്) എന്നിവർ സ്ഥാനമേറ്റു.