വേൾഡ് മലയാളി ഫെഡറേഷന്‍റെ നാലാം ദ്വിവത്സര സമ്മേളനം തായ്‌ലൻഡിൽ

ബാങ്കോക് സുക്വിറ്റ ഏരിയയിലെ അംബാസ്സഡർ ഹോട്ടലാണ് സമ്മേളന വേദി.
വേൾഡ് മലയാളി ഫെഡറേഷന്‍റെ നാലാം ദ്വിവത്സര സമ്മേളനം തായ്‌ലൻഡിൽ
Updated on

കൊച്ചി: ലോകമലയാളികളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്‍റെ നാലാമത്തെ ആഗോള സമ്മേളനം തായ്‌ലൻഡിൽ 2024 ജനുവരി 27, 28 തിയതികളിലായി നടത്തും. ബാങ്കോക് സുക്വിറ്റ ഏരിയയിലെ അംബാസ്സഡർ ഹോട്ടലാണ് സമ്മേളന വേദി. സന്നദ്ധ സേവനം സാമൂഹ്യ ക്ഷേമത്തിന് എന്നതാണ് സമ്മേളനം ഉയർത്തിപിടിക്കുന്ന ആശയം. 2016 സെപ്റ്റംബറിൽ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്‍റെ നേതൃത്വത്തിൽ വിയന്ന ആസ്ഥാനമാക്കി ആരംഭം കുറിച്ച സംഘടനക്ക് ഇന്ന് 164 രാജ്യങ്ങളിൽ ശാഖകളുണ്ട്. സാമൂഹ്യ പ്രതിബദ്ധതയിൽ ഊന്നി ജീവ കാരുണ്യം, സാംസ്‌കാരികം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, വയോജന - ശിശു സംരക്ഷണം, പ്രകൃതി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ നിരവധി പ്രവർത്തനങ്ങളാണ് സംഘടന ഇതിനോടകം കാഴ്ച വെച്ചിരിക്കുന്നത്. ഗ്ലോബൽ കൺവെൻഷന്‍റെ ഭാഗമായി സംഘടന പണിതു നൽകുന്ന സ്വപ്ന ഭവനത്തിന് കൃഷി മന്ത്രി പി. പ്രസാദ് തറകല്ലിട്ടു. തായ്‌ലൻഡ് ലെ സമ്മേളന വേദിയിൽ വീടിന്‍റെ താക്കോൽ ദാനം നിർവഹിക്കും.

പ്രകൃതി സംരക്ഷണ സെമിനാർ, ലഹരി വിരുദ്ധ സെമിനാർ, ബിസിനെസ്സ് മീറ്റുകൾ, വിമൻസ് ഫോറത്തിന്റെ കീഴിൽ സെമിനാറുകൾ, പ്രൊജക്റ്റ്‌ പ്രസന്‍റേഷൻ, മീഡിയ കോൺഫറൻസ്, പ്രവാസി, ഉച്ച കോടി തുടങ്ങിയവയെല്ലാം നടത്തപ്പെടുന്ന കൺവെൻഷനിൽ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, കലാ - സിനിമ, വ്യവസായ, ശാസ്ത്ര മേഖല എന്നിവയിൽ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.

അതതു മേഖലയിൽ മികവ് പുലർത്തിയ വ്യക്തിത്വങ്ങൾക്ക് അംഗീകാരം നൽകുന്ന എക്സലെൻസി അവാർഡുകൾ സമ്മേളനത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ടെന്നും, ഈ സമ്മേളനം ലോക മലയാളികൾക്കിടയിൽ മികച്ച മാതൃകയാകുമെന്നും സമ്മേളനത്തിന്‍റെ സംഘാടകരും, സംഘടനാ നേതൃത്വവും എറണാംകുളം പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘടനാ ഗ്ലോബൽ പ്രസിഡന്‍റ് ഡോ. ജെ രത്നകുമാർ, ഗ്ലോബൽ ജോയിന്‍റ് സെക്രട്ടറി ടോം ജേക്കബ്, ഗ്ലോബൽ ചാരിറ്റി കോഡിനേറ്റർ വി.എം. സിദ്ധിഖ്, ഗ്ലോബൽ സ്പോർട്സ് കോഡിനേറ്റർ ഏലിയാസ് ഐസക്ക്, കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്‍റ് ടി.ബി. നാസർ, കേരള സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്‍റ് റിനി സൂരജ്, കേരള ജോയിന്‍റ് സെക്രട്ടറി സോഫി ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.