ശബരിമലയിൽ വൻ തിരക്ക്; 15 മണിക്കൂറോളമായി കാത്തിരിപ്പ് നീളുന്നു

അപ്പാച്ചിമേട് മുതൽ നടപ്പന്തൽ വരെ നീണ്ട നിരയാണ് തുടരുന്നത്.
ശബരിമല
ശബരിമല
Updated on

പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ദർശനത്തിനായി പതിനഞ്ചു മണിക്കൂറോളം ഭക്തർ വരിയിൽ തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അപ്പാച്ചിമേട് മുതൽ നടപ്പന്തൽ വരെ നീണ്ട നിരയാണ് തുടരുന്നത്. ഇതേത്തുടർന്ന് വെർച്വൽ ക്യൂ ബുക്കിങ്ങിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്തേണ്ട തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ചൊവ്വാഴ്ച വൈകിട്ട് സന്നിധാനത്തെത്തുന്ന സാഹചര്യത്തിലാണ് തിരക്ക് നിയന്ത്രണാതീതമായിരിക്കുന്നത്. ബുധനാഴ്ച 10.30 നും 11.30 നും ഇടയിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ.

തിരക്കേറിയ സാഹചര്യത്തിൽ ചൊവ്വാഴ്ച വെർച്വൽ ക്യൂ വഴി 64000 പേരെയാണ് കടത്തി വിടുക. ബുധനാഴ്ച 70,000 പേരെ കടത്തി വിടും. നിലയ്ക്കലിൽ നിന്ന് ചൊവ്വാഴ്ച രാവിലെ 11 മുതൽ വാഹനങ്ങളെ പമ്പയിലേക്ക് കടത്തി വിടില്ലെന്നും പൊലീസ് അറിയിച്ചു.

തങ്ക അങ്കി ഘോഷയാത്രയുടെ സാഹചര്യത്തിൽ ഉച്ചക്ക് ഒരു മണിക്ക് ശേഷം ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്കും കടത്തിവിടാതെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിപീഠത്തിൽ നിന്ന് ഘട്ടം ഘട്ടമായാണ് ഭക്തരെ സന്നിധാനത്തിലേക്ക് കടത്തി വിടുക

Trending

No stories found.

Latest News

No stories found.