ശബരിമല നട വെള്ളിയാഴ്ച തുറക്കും; നവംബറിലെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി

പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നിന്ന് സ്പോട് ബുക്കിങ് വഴി പതിനായിരം പേർക്കും ദർശനം ലഭിക്കും.
sabarimala temple opening on friday for mandalam -makaravilakk pooja
ശബരിമല നട വെള്ളിയാഴ്ച തുറക്കും; നവംബറിലെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി
Updated on

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് പൂജകൾക്കായി വെള്ളിയാഴ്ച ശബരിമല നട തുടക്കും. പുലർച്ചെ 3 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്നു മുതൽ രാത്രി 11 മണി വരെയുമായിരിക്കും ദർശനസമയം. ശബരിമല മേൽശാന്തിയായ എസ്. അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയും വെള്ളിയാഴ്ച സ്ഥാനമേൽക്കും. വൈകിട്ട് 6ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കലം പൂജിച്ച് അഭിഷേകം നടത്തും.

ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകം നടക്കും. അതേ സമയം നവംബർ മാസത്തിലെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായതായി അധികൃതർ അറിയിച്ചു, 15 മുതൽ 29 വരെയുള്ള തിയതികളിലെ എല്ലാ സ്ലോട്ടുകളിലെയും ബുക്കിങ് പൂർത്തിയായി. എഴുപതിനായിരം പേർക്കാണ് വെർച്വൽ ക്യൂ വഴി ദർശനം ലഭിക്കുക. 30ന് ഉച്ചക്കു ശേഷമുള്ള ചില സ്ലോട്ടുകളിൽ മാത്രമാണ് ഒഴിവുള്ളത്. വെർച്വൽ ക്യു വഴി ബുക് ചെയ്തവർ ഏതെങ്കിലും കാരണവശാൽ യാത്ര ഒഴിവാക്കുകയാണെങ്കിലോ മാറ്റുകയാണെങ്കിലോ ഓൺലൈനായി റദ്ദാക്കേണ്ടതാണ്.

അല്ലാത്ത പക്ഷം അവർക്കു വീണ്ടും വെർച്വൽ ക്യുവിന് അപേക്ഷിക്കാൻ സാധിക്കില്ല. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നിന്ന് സ്പോട് ബുക്കിങ് വഴി പതിനായിരം പേർക്കും ദർശനം ലഭിക്കും. ഇതിനായി പമ്പയിൽ 7 കൗണ്ടറുകൾ സജ്ജമാണ്. നിലയ്ക്കലിൽ എണ്ണായിരം പേർക്കും പമ്പയിൽ ഏഴായിരം പേർക്കും വിരി വയ്ക്കാൻ സൗകര്യമുണ്ട്. ആധാർ, വോട്ടർ ഐഡി, പാസ്പോർട്ട് ഇവയിലേതെങ്കിലും നൽകി സ്പോട് ബുക്കിങ് നടത്താം. തിരക്കു വർധിക്കുകയാണെങ്കിൽ ദർശന സമയം വർധിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറയുന്നു.

Trending

No stories found.

Latest News

No stories found.