ശരണപാതയിൽ വാഹനം പണി മുടക്കിയാൽ എന്തു ചെയ്യും‍? ഭയക്കേണ്ടതില്ല

24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് സഹായത്തിനായി വിളിക്കാം.
what will do if your vehicle failure during sabarimala pilgrimage
ശരണപാതയിൽ വാഹനം പണി മുടക്കിയാൽ എന്തു ചെയ്യും‍? ഭയക്കേണ്ടതില്ല
Updated on

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ശരണപാതയിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ ഞങ്ങൾ‌ സഹായത്തിനെത്തുമെന്ന് മോട്ടോർ വാഹന വകുപ്പ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് സഹായത്തിനായി വിളിക്കാം. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്‍റെ കൺട്രോൾ റൂമുകളിൽ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും.

എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകും.

ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകൾ : ഇലവുങ്കൽ - 9400044991, 9562318181. എരുമേലി - 9496367974, 8547639173. കുട്ടിക്കാനം -9446037100, 8547639176.

ഇ-മെയിൽ : safezonesabarimala@gmail.com

Trending

No stories found.

Latest News

No stories found.