ഇഞ്ചോടിഞ്ച് പോരാട്ടം..; യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം

കമലയ്ക്ക് 47.9 ശതമാനവും ട്രംപിന് 44 ശതമാനവുമാണ് നിലവിലെ പിന്തുണ.
2024 United States presidential election tomorrow
ഇഞ്ചോടിഞ്ച് പോരാട്ടം..; യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം
Updated on

ന്യൂയോർക്ക്: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കുമ്പോൾ ഡെമൊക്രറ്റ് സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായി ഇഞ്ചോടിഞ്ച് പോരാട്ടം. ഒടുവിലത്തെ സൂചനകൾ വോട്ടിന്‍റെ മേൽക്കൈ കമല ഹാരിസിനാണ്. കമലയ്ക്ക് 47.9 ശതമാനവും ട്രംപിന് 44 ശതമാനവുമാണ് നിലവിലെ പിന്തുണ. ഇരുവർക്കും 50 ശതമാനം വോട്ടിലെത്താനായിട്ടില്ല.

ഒരു ശതമാനത്തിന്‍റെ മേൽക്കൈ വിജയമുറപ്പിക്കാനുള്ള പിൻബലമല്ലെന്നു യുഎസ് മാധ്യമങ്ങൾ. സാധാരണ ഗതിയിൽ ഡെമൊക്രറ്റുകളോട് ചായ്‌വ് പുലർത്തുന്ന ബ്ലൂ വോൾ സ്റ്റേറ്റുകളായ പെൻസിൽവാനിയ, മിഷിഗൺ, വിസ്കൺസിൻ എന്നിവിടങ്ങളിൽ ഇത്തവണ ഫലം പ്രവചനാതീതമാണ്. പെൻസിൽവാനിയയിൽ 47.9 ശതമാനം വോട്ടുമായി ട്രംപാണ് മുന്നിൽ. ഇവിടെ കമല ഹാരിസിന്‍റെ പിന്തുണ 47.6 ശതമാനമാണ്. മിഷിഗണിലും വിസ്കൺസിനിലും കമലയുടെ ലീഡ് ഒരു ശതമാനം മാത്രം. നെവാഡയിൽ ഒരു ശതമാനവും ജോർജിയയിലും നോർത്ത് കരോലിനയിലും രണ്ടു ശതമാനവും അരിസോണയിൽ മൂന്നു ശതമാനവും വോട്ടുകൾക്ക് ട്രംപാണ് മുന്നിൽ. എന്നാൽ, 2016ലും 2020ലും ട്രംപിനെ തുണച്ച ഐയവയിൽ ഇത്തവണ കമല ഹാരിസ് മൂന്നു ശതമാനം വോട്ടുകൾക്ക് മുന്നിലാണ്.

Trending

No stories found.

Latest News

No stories found.