ജറുസലം: മധ്യ ഗാസയിലെ അഭയാർഥി ക്യാംപിലുണ്ടായ ആക്രമണത്തിൽ മുപ്പതിലധികം പേർ കൊല്ലപ്പെട്ടു. അൽ മഗാസി ക്യാംപിലാണ് ആക്രമണം ഉണ്ടായത്. അൽ അക്സ ആശുപത്രിയിൽ 30 മൃതദേഹങ്ങൾ എത്തിയെന്ന് ഗാസ ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫ് അൽ ഖുദ്ര പ്രസ്താവനയിൽ അറിയിച്ചു.
ആക്രമണം ശക്തമാകുന്നതിനിടെ ഗാസയിൽ 9,480 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. നിരവധിപേർ ഗാസയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അതേസമയം ഹമാസിനെ പൂർണമായും ഇല്ലാതാക്കിയതിനു ശേഷമേ യുദ്ധം നിർത്തൂവെന്ന നിലപാടിലാണ് ഇസ്രയേൽ. യുദ്ധം നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും നീക്കങ്ങളൊന്നും ഫലം കാണുന്നില്ല.
വെടിനിർത്തൽ ആവശ്യം തള്ളിയതിനു പിന്നാലെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ന് തുർക്കിയിലേക്ക് പോകും. ഇതിനിടെ ഇസ്രയേൽ സൈന്യം ഗാസയിലെ അധിനിവേശം കൂടുതൽ ശക്തമാക്കി. ശിനായാഴ്ച യുദ്ധം നടത്തുന്നതിനു വടക്കൻ ഗാസക്കാർക്ക് തെക്കൻഗായയിലേക്ക് പോകാമായി മുമ്പ് മൂന്നു മണിക്കൂർ സുരക്ഷിത ഇടനാഴി ഒരുക്കിയിരുന്നെങ്കിലും ഹമാസ് ആളുകളെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചിരുന്നു.