ഒമാനിൽ മിന്നൽ പ്രളയം: നാലു പേർ മരിച്ചു

പതിനാറംഗ സംഘത്തിൽ അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ ഹെലികോപ്റ്റർ മാർഗം രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
4 killed in Oman flash flood ഒമാനിൽ മിന്നൽ പ്രളയം: നാലു പേർ മരിച്ചു
ഒമാനിൽ മിന്നൽ പ്രളയം: നാലു പേർ മരിച്ചു
Updated on

മസ്കറ്റ്: ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ സാഹസിക വിനോദ സഞ്ചാരികളായ രണ്ട് യുഎഇ സ്വദേശികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. മുൻ ഹാൻഡ്ബോൾ താരവും ജാവലിൻ ചാംപ്യനുമായ ഖാലിദ് അൽ മൻസൂരി, സാഹസിക വിനോദ സഞ്ചാരി സലിം അൽ ജറഫ് എന്നിവരാണ് മരിച്ച യുഎഇ പൗരൻമാർ.

നിസ്‌വയിലെ തനൗഫ് വാദിയിലൂടെ പോകുമ്പോഴാണ് ഇവർ കനത്ത മഴ മൂലമുണ്ടായ പ്രളയത്തിൽപ്പെട്ടത്. അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. ഇമറാത്തികളെ കൂടാതെ ഒരു ഒമാൻ പൗരനും മറ്റൊരു അറബ് പൗരനും മരിച്ചവരിൽപ്പെടുന്നു. പരിക്കേറ്റ ഒരാളെ വ്യോമ മാർഗം രക്ഷപെടുത്തി, നിസ്‌വ റഫറൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

16 അംഗ സംഘത്തോടൊപ്പമാണ് ഇവർ സാഹസിക യാത്ര തുടങ്ങിയത്. മരിച്ച രണ്ടുപേരുടെയും മയ്യിത്ത് നിസ്കാരം അബുദാബിയിലും റാസൽഖൈമയിലും നടത്തി.

Trending

No stories found.

Latest News

No stories found.