ല​ഹ​രി​മ​രു​ന്നു ക​ട​ത്ത്: സിം​ഗ​പ്പു​രി​ൽ 19 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ വ​നി​തയുടെ വ​ധ​ശി​ക്ഷ ന​ട​പ്പിലാ​ക്കി

19 വ​ർ​ഷ​ത്തി​നു​ശേ​ഷം വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​യാ​കു​ന്ന ആ​ദ്യ വ​നി​ത
Symbolic image
Symbolic image
Updated on

ക്വ​ലാ​ലാം​പു​ർ: സിം​ഗ​പ്പു​രി​ൽ ല​ഹ​രി​മ​രു​ന്നു ക​ട​ത്തു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 45​കാ​രി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. സ​രീ​ദേ​വി ജ​മ​നി എ​ന്ന സ്ത്രീ​യെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ തൂ​ക്കി​ലേ​റ്റി​യ​ത്. 19 വ​ർ​ഷ​ത്തി​നി​ടെ സിം​ഗ​പ്പു​രി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​യാ​കു​ന്ന ആ​ദ്യ സ്ത്രീ​യാ​ണു ജ​മ​നി. 50 ഗ്രാം ​ഹെ​റോ​യി​ൻ ക​ട​ത്തി​യ​തി​ന് 56കാ​ര​ൻ മു​ഹ​മ്മ​ദ് അ​സീ​സ് ഹു​സൈ​നെ തൂ​ക്കി​ലേ​റ്റി ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണു വീ​ണ്ടും വ​ധ​ശി​ക്ഷ.

2004ൽ ​യെ​ൻ മേ​യ് വൂ​ൻ എ​ന്ന മു​പ്പ​ത്താ​റു​കാ​രി​യാ​ണ് ഇ​തി​നു മു​ൻ​പ് വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​യാ​യ വ​നി​ത. ല​ഹ​രി​മ​രു​ന്നു കേ​സി​ലാ​യി​രു​ന്നു ഇ​വ​രെ​യും തൂ​ക്കി​ലേ​റ്റി​യ​ത്. സിം​ഗ​പ്പു​രി​ലെ നി​യ​മ​പ്ര​കാ​രം 500 ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വും 15 ഗ്രാ​മി​ല​ധി​കം ഹെ​റോ​യി​നും ക​ട​ത്തു​ന്ന​ത് വ​ധ​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

31 ഗ്രാം ​ഹെ​റോ​യി​ൻ ക​ട​ത്തി​യ​തി​നു 2018ലാണ് ജ​മ​നി​ക്കും വ​ധ​ശി​ക്ഷ വി​ധി​ച്ചിരുന്നു. ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യ 370 പേ​ർ​ക്ക് ഒ​രാ​ഴ്ച ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ത്ര​യും ഹെ​റോ​യി​ൻ മ​തി​യാ​കും. ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും യു​എ​ന്നും സിം​ഗ​പ്പു​ർ ഭ​ര​ണ​കൂ​ട​ത്തോ​ട് ഏ​റെ​ക്ക​മാ​ല​മാ​യി അ​ഭ്യ​ർ​ഥി​ക്കു​ന്നു​ണ്ട്. ക​ടു​ത്ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു ന​ൽ​കി​യി​രു​ന്ന വ​ധ​ശി​ക്ഷ മ​ലേ​ഷ്യ ഒ​ഴി​വാ​ക്കി​യ​ത് ഈ ​വ​ർ​ഷ​മാ​ണ്.

Trending

No stories found.

Latest News

No stories found.