ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ കുറം ജില്ലയിൽ വാഹനങ്ങൾക്കു നേരേ വെടിവയ്പ്പ്. സ്ത്രീകളും കുട്ടികളും അടക്കം അമ്പതിലധികം പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
പെഷാവറിൽ നിന്ന് പരാചിനാറിലേക്ക് പോകുകയായിരുന്ന രണ്ട് വാഹന വ്യൂഹങ്ങളെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. പൊലീസ് ബന്തവസോടെ 40 വാഹനങ്ങളാണ് രണ്ട് വ്യൂഹങ്ങളിൽ ഉണ്ടായിരുന്നത്. പത്തു പേരടങ്ങുന്ന സംഘമായിരുന്ന ആക്രമണത്തിനു പിന്നിൽ.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുമില്ല. ഇതേ മേഖലയിൽ കഴിഞ്ഞ ഒക്റ്റോബറിൽ പതിനാറ് പേർ സമാന സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. അതിനു മുൻപ് ജൂലൈയിലും സെപ്റ്റംബറിലുമുണ്ടായ അക്രമ സംഭവങ്ങളിലും ഡസൻകണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു.