വാഷിങ്ടൺ ഡിസി: അമെരിക്കയിലെ അലാസ്ക ഉപദ്വീപിൽ ശക്തിയേറിയ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിനു പിന്നാലെ പ്രദേശത്ത് അധികൃതർ സുനാമി മുന്നറിയിപ്പു നൽകി.
ഭൂമിക്കടിയിൽ 9.3 കി.മി ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇതിനു പിന്നാലെയാണ് മേഖലയിൽ യുഎസ് സുനാമി വാർണിങ് സിസ്റ്റം മുന്നറിയിപ്പ് നൽകിയത്. അമെരിക്കൻ വൻകരയിൽനിന്ന് വേറിട്ട് കിടക്കുന്ന അലാസ്ക ഉപദ്വീപ് കാനഡയുമായി അതിർത്തി പങ്കിടുന്നുണ്ട്.