ഒരു മാസത്തെ ഇടവേളയ്‌ക്കു ശേഷം ബംഗ്ലാദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 17 വരെ അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു.
After a gap of one month, educational institutions opened in Bangladesh
ഒരുമാസത്തെ ഇടവേളയ്‌ക്കു ശേഷം ബംഗ്ലാദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു
Updated on

ധാക്ക: ഒരു മാസത്തെ ഇടവേളയ്‌ക്കു ഷേശം ബംഗ്ലാദേശിൽ രാജ്യത്തുടനീളമുള്ള സർവകലാശാലകളും സെക്കൻഡറി സ്കൂളുകളും കോളേജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറന്നു. തൊഴിൽ ക്വോട്ട സമ്പ്രദായം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 17 വരെ അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു.

വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരം ഒരുമാസത്തെ അവധിക്ക് ശേഷം ഞായറാഴ്ച്ച തുറന്നു. ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്‍റെ നിർദ്ദേശത്തെത്തുടർന്ന് ഓഗസ്റ്റ് 18 മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അക്കാദമിക് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സെക്രട്ടറി മൊസമ്മത്ത് റഹിമ അക്തർ വ‍്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്നതിനാൽ ധാക്ക നഗരത്തിലെ പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് വൻ രൂക്ഷമാണ്. ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന സർക്കാരിന്‍റെ പതനത്തിനുശേഷം, ഓഗസ്റ്റ് 7 ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതായി പ്രഖ്യാപിച്ചെങ്കിലും വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ അക്കാദമിക് പ്രവർത്തനങ്ങൾ പൂർണമായും പുനരാരംഭിക്കാനായില്ല.

Trending

No stories found.

Latest News

No stories found.