ഗാസയിൽ‌ വെടിനിര്‍ത്തല്‍ 2 ദിവസം കൂടി നീട്ടാന്‍ ധാരണ

വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള കരാറിന്‍റെ ഭാഗമായി ജയിലിലുള്ള 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു
ഗാസയിൽ‌ വെടിനിര്‍ത്തല്‍ 2 ദിവസം കൂടി നീട്ടാന്‍ ധാരണ
Updated on

ടെല്‍ അവീവ്: വെടിനിർത്തൽ രണ്ടു ദിവസത്തേക്കു കൂടി നീട്ടാൻ ഇസ്രയേൽ -ഹമാസ് ധാരണയായതായി റിപ്പോർട്ടുകൾ. ഖത്തറിന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണയായത്. ഗാസയില്‍ അടിയന്തരസഹായങ്ങള്‍ എത്തിക്കാനുള്ള വെടിനിര്‍ത്തല്‍ സമയം ചൊവ്വാഴ്ച രാവിലെ അവസാനിക്കാനിരുന്ന പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ 48 മണിക്കൂര്‍ കൂടി നീട്ടുന്നത്

വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള കരാറിന്‍റെ ഭാഗമായി ജയിലിലുള്ള 50 വനിതാ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇതിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം ലഭിച്ചു. വെടിനിര്‍ത്തല്‍ ധാരണ പ്രകാര 17 ബന്ദികളെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. 10 ബന്ദികളെ വീതം ഹമാസ് മോചിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ ഓരോ ദിവസവും ദീര്‍ഘിപ്പിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.