നേപ്പാളിൽ വിമാനം തകർന്നു വീണു; 18 യാത്രക്കാർ മരിച്ചു|Video

പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസ് വിമാനമാണ് തകർന്നു വീണത്.
നേപ്പാളിൽ വിമാനം തകർന്നു വീണു; അപകടം പറന്നുയരാൻ ശ്രമിക്കുന്നതിനിടെ|Video
നേപ്പാളിൽ വിമാനം തകർന്നു വീണു; അപകടം പറന്നുയരാൻ ശ്രമിക്കുന്നതിനിടെ|Video
Updated on

കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നു വീണു. 18 യാത്രക്കാരുടെ മൃതദേഹം കണ്ടെത്തി. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസ് വിമാനമാണ് തകർന്നു വീണത്. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വിമാനത്തിൽ 19 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ബുധനാഴ്ച 11 മണിയോടെയാണ് അപകടമുണ്ടായത്. വിമാനത്തിന് തീ പിടിച്ചെങ്കിലും ഉടൻ തന്നെ നിയന്ത്രണ വിധേയമാക്കി മാറ്റി.

പരുക്കേറ്റ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

Trending

No stories found.

Latest News

No stories found.