വധശ്രമം ട്രംപിനെ വിജയിപ്പിക്കുമോ?

ലോകത്തിന്‍റെ പ്രതീക്ഷയായ ഈ മനുഷ്യനു വേണ്ടി പ്രാർഥിക്കണമെന്നു പറ‍ഞ്ഞാണ് പല അമെരിക്കക്കാരും സോഷ്യൽ മീഡിയയിലും മറ്റും പോസ്റ്റ് ഇടുന്നത്
വധശ്രമം ട്രംപിനെ വിജയിപ്പിക്കുമോ?
donald trump
Updated on

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് രണ്ടാം തവണയും മത്സരിക്കാനുള്ള തയാറെടുപ്പിലാണ് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിവയ്പുണ്ടായത്. ഇത് അദ്ദേഹത്തിന്‍റെ വരും തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് അനുകൂല പ്രതികരണം ഉണ്ടാക്കാൻ സഹായകമാണ് എന്നതാണ് മുഖ്യ രാഷ്ട്രീയ നിരീക്ഷക പക്ഷം. മുപ്പത്തിനാല് ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ട്രംപിന്‍റെ ശിക്ഷാവിധിക്കായി അമെരിക്കൻ ഗവണ്മെന്‍റ് ഒരുങ്ങുന്ന വേളയിലാണ് ഈ കൊലപാതക ശ്രമം എന്നത് ട്രംപിനും അദ്ദേഹത്തിന്‍റെ സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിക്കും കൂടുതൽ വിജയതരംഗം നേടി കൊടുക്കുക തന്നെ ചെയ്യും.

ഈ വർഷത്തെ റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഡൊണാൾഡ് ട്രംപ് ഔപചാരികമായി നാമനിർദേശം ചെയ്യപ്പെടുന്ന വേളയിലാണ് അദ്ദേഹത്തിന്‍റെ ജീവൻ കവരാനുള്ള കിരാതശ്രമം ഉണ്ടായത് എന്നത് അമെരിക്കയിൽ ട്രംപ്യൻമാർക്കു മാത്രമല്ല, അമെരിക്കയ്ക്കു പുറത്തും ബൈഡൻ ഗവണ്മെന്‍റിനെതിരെ ശക്തമായ വിമർശനങ്ങളാണ് അഴിച്ചു വിടുന്നത്. ലോകത്തിന്‍റെ പ്രതീക്ഷയായ ഈ മനുഷ്യനു വേണ്ടി പ്രാർഥിക്കണമെന്നു പറ‍ഞ്ഞാണ് പല അമെരിക്കക്കാരും സോഷ്യൽ മീഡിയയിലും മറ്റും പോസ്റ്റ് ഇടുന്നത്.

വധശ്രമം ഉണ്ടായെങ്കിലും തളരാൻ തയാറല്ല ട്രംപ്. തന്‍റെ തനതുശൈലിയിൽ അമെരിക്കൻ സുരക്ഷാസേവനങ്ങളുടെ പരാജയത്തിനെതിരെ ആഞ്ഞടിക്കുകയാണ് അദ്ദേഹം. കാര്യങ്ങളിങ്ങനെയാണെങ്കിലും തന്‍റെ പാർട്ടിയുടെ കൺവൻഷൻ മുന്നോട്ടു തന്നെ പോകുമെന്നും ട്രംപ് ഉറപ്പിച്ചു പറഞ്ഞു.

ഇതെല്ലാം കഴിഞ്ഞ ശനിയാഴ്ച ട്രംപിന്‍റെ വലതു ചെവിയിൽ വെടിയുണ്ട തളച്ചു കയറിയെങ്കിലും ആ വെടിവയ്പിനു ശേഷം ഞായറാഴ്ച തന്‍റെ പൊതുപരിപാടികൾ തുടർന്നതോടെ യുഎസ് രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനയും കൂടുതൽ ജാഗ്രതയിലാണ്. ട്രംപിനെ സ്നേഹിക്കുന്ന ജനത അദ്ദേഹത്തിന്‍റെ തെറ്റുകളത്രയും മറന്ന് അദ്ദേഹത്തെ രണ്ടാം പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാനുള്ള തത്രപ്പാടിലാണ്. അറിയാതെ പോയ അബദ്ധമായി മാറും ട്രംപിന്‍റെ വലതു ചെവിയിലെ വെടി വയ്പ്പ് എന്നു കരുതേണ്ട അവസ്ഥയിലാണിപ്പോൾ ട്രംപിന്‍റെ എതിരാളികൾ.

Trending

No stories found.

Latest News

No stories found.