പാക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് ആസിഫ് അലി സർദാരി

255 വോട്ടുകളാണ് സർദാരിക്ക് ലഭിച്ചത് സുന്നി ഇത്തിഹാദ് കൗൺസിലിന്‍റെ മഹമൂദ് ഖാന് 119 വോട്ടുകൾ ലഭിച്ചു.
ആസിഫ് അലി സർദാരി
ആസിഫ് അലി സർദാരി
Updated on

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍റെ പതിനാലാമത് പ്രസിഡന്‍റായി വീണ്ടും ആസിഫ് അലി സർദാരി തെരഞ്ഞെടുക്കപ്പെട്ടു. ഇതു രണ്ടാം തവണയാണ് സർദാരി പ്രസിഡന്‍റ് പദത്തിലെത്തുന്നത്. ഇത്തവണ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി- പാക്കിസ്ഥാൻ മുസ്ലിം ലീഗ് - നവാസ് സഖ്യത്തിന്‍റെ സ്ഥാനാർഥിയായാണ് 68കാരനായ സർദാരി മത്സരിച്ചത്.

255 വോട്ടുകളാണ് സർദാരിക്ക് ലഭിച്ചത് സുന്നി ഇത്തിഹാദ് കൗൺസിലിന്‍റെ മഹമൂദ് ഖാന് 119 വോട്ടുകൾ ലഭിച്ചു. 2008 മുതൽ 2013 വരെ സർദാരി പാക് പ്രസിഡന്‍റ് പദം അലങ്കരിച്ചിരുന്നു. പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവാണ് സർദാരി.

Trending

No stories found.

Latest News

No stories found.