ജയിലില്‍ അടയ്ക്കാനുള്ള കുറഞ്ഞ പ്രായം 10; ശിക്ഷാപ്രായം വീണ്ടും മാറ്റാനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടെറിട്ടറി

കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഇത് അനിവാര്യമായ നീക്കമാണെന്ന് ഭരണകൂടം.
Australia’s NT jailing 10-year-olds
ജയിലില്‍ അടയ്ക്കാനുള്ള കുറഞ്ഞ പ്രായം 10 ആക്കാനൊരുങ്ങി ഓസ്‌ട്രേലിയ നോർത്തേൺ ടെറിട്ടറി
Updated on

ക്രിമിനൽ നിയമപ്രകാരം ജയിലില്‍ അടയ്ക്കാനുള്ള കുറഞ്ഞ പ്രായം വീണ്ടും 10 ആക്കി മാറ്റാനൊരുങ്ങി ഓസ്‌ട്രേലിയ നോര്‍ത്തേണ്‍ ടെറിട്ടറി. ക്രിമിനൽ നിയമപ്രകാരം ജയിലില്‍ അടയ്ക്കാനുള്ള കുറഞ്ഞ പ്രായം 12 ആക്കിയ മുന്‍ ഭരണകൂടത്തിന്‍റെ തീരുമാനം റദ്ദാക്കിയതോടെയാണ് ഈ നടപടി വീണ്ടും നിലവിൽ വരുന്നത്.

2023ൽ ഭരണത്തിൽ കയറിയ മുന്‍ സർക്കാർ ഈ പ്രായ പരിധി 12 ആക്കി ഉയർത്തിയിരുന്നു. എന്നാൽ ഓഗസ്റ്റ് മാസം തെരഞ്ഞെടുക്കപ്പെട്ട പുതിയ കണ്‍ട്രി ലിബറല്‍ പാര്‍ട്ടി (CLP) സര്‍ക്കാരാണ് ഇപ്പോൾ വീണ്ടും പ്രായപരിധി പഴയപടിയാക്കാന്‍ തീരുമാനമെടുത്തത്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഇത് അനിവാര്യമായ നീക്കമാണെന്നും ഭരണകൂടം വാദിക്കുന്നു.

എന്നാൽ മനുഷ്യാവകാശ സംഘടനകളും മെഡിക്കൽ പ്രൊഫഷണലുകളും തദ്ദേശീയ ഗ്രൂപ്പുകളും ഡോക്ടര്‍മാരും ഈ തീരുമാനത്തിന് എതിരാണെന്ന് വാദിക്കുന്നു. ഓസ്‌ട്രേലിയയിലെ മറ്റ് അധികാര പരിധികളേക്കാള്‍ 11 ശതമാനം കൂടുതല്‍ കുട്ടികള്‍ ജയില്‍ ശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്ന ഇടമാണ് ഓസ്ട്രേലിയന്‍ നോര്‍ത്തേണ്‍ ടെറിട്ടറി.

ആത്യന്തികമായി ഈ തീരുമാനം കുട്ടികളെ സംരക്ഷിക്കുമെന്നാണ് ഭരണകൂടം വാദിക്കുന്നുണ്ടെങ്കിലും പുതിയ നിയമം കുറ്റകൃത്യങ്ങള്‍ കുറയ്ക്കില്ലെന്നും യുവാക്കളെ തടവിലിടുന്നത് വീണ്ടും കുറ്റം ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭാവി സാധ്യതകൾ എന്നിവയെ സാരമായി ബാധിക്കുമെന്നും ഗവേഷകർ ഉൾപ്പടെയുള്ളവർ വാദിക്കുന്നു.

എന്നാൽ മുഖ്യമന്ത്രി ലിയ ഫിനോച്ചിയാരോ ഇത് അവരുടെ കുറ്റകൃത്യ മനോഭാവത്തിന്‍റെ മൂലകാരണങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് ന്യായീകരിച്ചു, പുതിയ നിയമം എപ്പോള്‍ നിലവില്‍ വരുമെന്ന കാര്യം വ്യക്തമല്ല. ടാസ്മാനിയന്‍ സര്‍ക്കാരും 2029-ഓടെ ജയില്‍ ശിക്ഷയ്ക്കുള്ള കുറഞ്ഞ പ്രായം 14 വയസായി മാറ്റുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.