യുഎസ് വിലക്ക് മറികടന്ന് ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങൾ കടന്നാക്രമിച്ച് ഇസ്രയേൽ

smoke rise from isreali airstrike beirut
യുഎസ് വിലക്ക് മറികടന്ന് ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങൾ കടന്നാക്രമിച്ച് ഇസ്രയേൽ
Updated on

ബെയ്റൂട്ട്: ഏതാനും ദിവസങ്ങൾ നീണ്ട മൗനത്തിന് വിരാമം കുറിച്ച് ഇസ്രയേൽ. ബുധനാഴ്ച പുലർച്ചെ തെക്കൻ ബെയ്റൂട്ടിൽ വ്യോമാക്രമണം ശക്തമായി പുനരാരംഭിച്ചു. ലബനന്‍റെ തലസ്ഥാനമായ ബെയ്റൂട്ടിനെതിരെ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തെ ബൈഡൻ ഭരണകൂടം എതിർത്തതിനു മണിക്കൂറുകൾക്കുള്ളിലാണ് ബെയ്റൂട്ടിൽ വീണ്ടും ഇസ്രയേൽ ശക്തമായ വ്യോമാക്രമണം അഴിച്ചു വിട്ടത്. തെക്കൻ ബെയ്‌റൂട്ട് പ്രാന്തപ്രദേശത്തുള്ള ഹാരെറ്റ് ഹ്രെക് പ്രദേശത്തായിരുന്നു ഇസ്രായേലി വ്യോമസേനാ വിമാനങ്ങളുടെ റെയ്ഡ്.

ഒപ്പം ലെബനനിലെ ഏറ്റവും നസംഖ്യയുള്ള എട്ടാമത്തെ നഗരമായ നബാത്തിയയിലെ മുനിസിപ്പൽ കെട്ടിടത്തിന് സമീപം ഉണ്ടായ വ്യോമാക്രമണത്തിൽ നബാത്തിയ മേയർ അഹമ്മദ് കാഹിൽ മറ്റ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ ഏതാണ്ട് അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രങ്ങ ളാണ് ഈ പ്രദേശങ്ങൾ. നബാത്തിയ പ്രവിശ്യയിലെ ഗവർണർ ഹൊവൈദ അൽ-തുർക് വാഷിങ്ടൺ പോസ്റ്റിനു നൽകിയ ഫോൺ സന്ദേശത്തിലൂടെ യാണ് ഇത് ലോകം അറിഞ്ഞത്.

ലെബനനിൽ ഇസ്രയേൽ തുടങ്ങിയ യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഒരു പ്രധാന നഗരത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥനാണ് നബാത്തിയ മേയർ അഹമ്മദ് കാഹിൽ. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ഈ പ്രദേശത്താണ് അവരുടെ ആയുധ സംഭരണശാലകളും ഭൂഗർഭ തുരങ്കങ്ങ ളുമുള്ളത് എന്ന വിലയിരുത്തലാണ് അമെരിക്കൻ വിലക്ക് മറികടന്ന് അപ്രതീക്ഷിതമായി ഇവിടേയ്ക്ക് വീണ്ടും വ്യോമാക്രമണം നടത്താൻ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നത്.

ആയുധങ്ങൾ സൂക്ഷിക്കാൻ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ഭൂഗർഭ സംഭരണശാലയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേൽ സൈന്യം ടെലിഗ്രാമിൽ പറഞ്ഞു. "ആക്രമണത്തിന് മുമ്പ്, പ്രദേശത്തെ ജനങ്ങൾക്ക് മുൻകൂർ മുന്നറിയിപ്പ് ഉൾപ്പെടെ, സാധാരണക്കാരെ ഉപദ്രവിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിരുന്നു," ഇസ്രായേൽ പ്രതിരോധ സേന എക്സിൽ പറഞ്ഞു.

എന്നാൽ നഗരത്തിന്‍റെ സേവനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ചർച്ച ചെയ്യാൻ ചേർന്ന നബാത്തിയേ മുനിസിപ്പൽ കൗൺസിലിന്‍റെ യോഗത്തെ ഇസ്രായേൽ മനഃപൂർവം ലക്ഷ്യമിടുന്നതായി ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി ആരോപിച്ചു.

കഴിഞ്ഞ ദിവസം തെക്കൻ ലെബനനിലെ 50 ലധികം സ്ഥലങ്ങളിലായി 140 ലധികം ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഐഡിഎഫ് ഒരു പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.