ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ഗാസയിലെ സാധാരണക്കാരായ ജനങ്ങളുടെ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ബോധപൂർവം നിഷേധിച്ചു
benjamin netanyahu icc arrest warrant uk
ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ
Updated on

ലണ്ടൻ: അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റുവാറന്‍റ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുകെയിൽ എത്തിയതോടെ അദ്ദേഹത്തെ അറസ്റ്റു ചെയ്യുമെന്ന് സൂചനയുമായി യുകെ സർക്കാർ‌. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) വ്യാഴാഴ്ച അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെതിരേയും അറസ്റ്റ് വാറന്‍റുണ്ട്.

ഗാസയിലെ സാധാരണക്കാരായ ജനങ്ങളുടെ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ബോധപൂർവം നിഷേധിക്കുകയും നെതന്യാഹുവും ഗാലന്‍റും യുദ്ധക്കുറ്റം ചെയ്‌തെന്ന് മൂന്നംഗ ജഡ്ജിങ് പാനല്‍ ഏകപക്ഷീയമായി വിധിച്ചു.ഗാസയില്‍ നടത്തിയ കൊലപാതകങ്ങളും പീഡനങ്ങളും മനുഷ്യരാശിക്കുനേരേയുള്ള കുറ്റകൃത്യമാണെന്നും വ്യക്തമാക്കി. നെതന്യാഹുവിന്റെ പേരില്‍ ഐ.സി.സി. ചീഫ് പ്രോസിക്യൂട്ടര്‍ കരീം നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിന്മേല്‍ വിചാരണ നടക്കവേയാണ് കോടതിവിധി.

Trending

No stories found.

Latest News

No stories found.