യൂറോപ്യൻ കാവ്യോത്സവം ബർലിനിൽ

കവിത കേവലം വാക്കുകളല്ല, പിന്നെയോ പ്രാപഞ്ചിക ഭാഷയാണത്
യൂറോപ്യൻ കാവ്യോത്സവം ബർലിനിൽ| berlin eurpean poetry festival
European poetry festival
Updated on

ബെർലിൻ: യൂറോപ്പിലെ ഏറ്റവും വലിയ കാവ്യോത്സവത്തിന്( poetry festival) ഇത്തവണ ഭാഗ്യം കിട്ടിയിരിക്കുന്നത് ജർമനിക്കാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭാഷകളിൽ നിന്നുള്ള കവിതകളാണ് ഈ കാവ്യോത്സവത്തിൽ ആഘോഷിക്കപ്പെടുന്നത്. ‘Europe’s Largest Poetry Festival’ എന്നു പ്രശസ്തമായ ഈ കാവ്യോത്സവം 2000ത്തിലാണ് തുടക്കം കുറിച്ചത്.അതിന്‍റെ 25ാം എഡിഷനാണ് ഇപ്പോൾ ബർലിനിൽ നടക്കാൻ പോകുന്നത്. ഈ കാവ്യോത്സവത്തിന്‍റെ മോട്ടോ തന്നെ അടിച്ചമർത്തപ്പെട്ട സ്വരങ്ങളെ ഉയർത്തിക്കാട്ടുക എന്നർഥത്തിൽ 'highlight under-represented voices' എന്നതാണ്. ഈ കാവ്യോത്സവത്തിൽ കവിതാധ്യാപകർക്ക് പരിശീലനം ,കുട്ടികൾക്കുളള വർക്ക് ഷോപ്പുകൾ,സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലുള്ള ഒരു പാനൽ എന്നിവ ഉൾപ്പെടുന്നു.

ബെർലിനിലെ സർക്കസ് ടെന്‍റുകളിലൊന്നിൽ അതിനായുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കാതലൻ Catalan ഭാഷ പോലുളളവയുമായി എത്തിയവരാണ് ഏറെയും. കവിത കേവലം വാക്കുകളല്ല, പിന്നെയോ പ്രാപഞ്ചിക ഭാഷയാണത് എന്നാണ് ബെർലിനിൽ കാവ്യോത്സവത്തിന് എത്തിയ മാർക്കോയുടെ ഭാഷ്യം.എന്തായാലും ഒന്നുറപ്പ് ,കവിത വളരുകയാണ്...പ്രപഞ്ചത്തോളം.

Trending

No stories found.

Latest News

No stories found.