സ്കൈ ഡൈവിങ്ങിനായി ഓടുന്നതിനിടെ 820 അടി താഴ്ചയിലേക്ക് വീണ് പരിശീലകൻ മരിച്ചു | video

പാരച്യൂട്ടുമായി ഓടുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് 820 അടി താഴ്ചയിലേക്ക് വീഴുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു
brazil sky diving instrector died after falling 850 feet deep while skydiving gone viral
സ്കൈ ഡൈവിങ്ങിനായി ഓടുന്നതിനിടെ 820 അടി താഴ്ചയിലേക്ക് വീണ് പരിശീലകൻ മരിച്ചു
Updated on

മലഞ്ചെരുവിൽ നിന്നും സ്കൈ ഡൈവിങ്ങിനായി ഓടുന്നതിനിടെ പരിശീലകൻ 820 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. ബ്രസിലിലെ സാവോ കോൺറാഡോയിൽ സ്കൈഡൈവിംഗ് പരിശീലകനായ ജോസ് ഡി അലങ്കർ ലിമ ജൂനിയറാണ് (49) മലഞ്ചെരിവിൽ നിന്നും കൊക്കയിലേക്ക് വീണ് മരിച്ചത്.

പാരച്യൂട്ടുമായി ഓടുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് 820 അടി താഴ്ചയിലേക്ക് വീഴുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ബ്രസീലിയൻ ആർമിയുടെ പാരച്യൂട്ട് ഇൻഫൻട്രി ബ്രിഗേഡിൽ പാരാട്രോപ്പറായി സേവനമനുഷ്ഠിച്ച ലിമ പരിചയസമ്പന്നയായ സ്കൈഡൈവിംഗ് ഇൻസ്ട്രക്ടറായിരുന്നു. അപകട സമയത്ത് ലിമയുടെ പാരച്യൂട്ട് ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരുന്നതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

പെഡ്ര ബോണിറ്റയിൽ പാരാഗ്ലൈഡിംഗ് ഫ്ലൈറ്റുകള്‍ സംഘടിപ്പിക്കുന്ന സാവോ കോൺറാഡോ ഡി വൂ ലിവ്രെ ക്ലബ് പറയുന്നതനുസരിച്ച് ലിമ ചാടിയത് അനുമതിയില്ലാത്ത സ്ഥലത്ത് അനുയോജ്യമല്ലാത്ത സ്ഥലത്താണ്. ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് റാമ്പ് ഉപയോഗിച്ചില്ല, അപകടത്തിൽ സിഎസ്സിഎൽവി ഉത്തരവാദിയല്ലെന്നും അറിയിച്ചു.

Trending

No stories found.

Latest News

No stories found.