സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധിച്ചു

പൊതുസ്ഥലങ്ങളിൽ നിഖാബ്, ബുർഖ, സ്കൈ മാസ്ക് തുടങ്ങി മുഖം മറയ്ക്കുന്ന ഒരു വേഷവും അനുവദിക്കില്ല
സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധിച്ചു
Updated on

ജനീവ: സ്വിറ്റ്സർലൻഡിൽ പൊതു സ്ഥലങ്ങളിൽ ബുർഖ ധരിക്കുന്നതിനു വിലക്കേർപ്പെടുത്തി. ഇതുസംബന്ധിച്ച പ്രമേയം 29ന് എതിരേ 151 വോട്ടുകൾക്ക് സ്വിസ് പാർലമെന്‍റിന്‍റെ അധോസഭ പാസാക്കി. 2021ൽ പ്രമേയം ഉപരിസഭ പാസാക്കിയിരുന്നു.

വലതുപക്ഷ അടിത്തറയുള്ള സ്വിസ് പീപ്പിൾസ് പാർട്ടിയാണ് ബുർഖ നിരോധനം ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത്. ഇതുപ്രകാരം, ഇനി പൊതുസ്ഥലങ്ങളിൽ നിഖാബ്, ബുർഖ, സ്കൈ മാസ്ക് തുടങ്ങി മുഖം മറയ്ക്കുന്ന ഒരു വേഷവും അനുവദിക്കില്ല.

ലംഘിക്കുന്നവർക്ക് 1000 സ്വിസ് ഫ്രാൻസ് (1100 ഡോളർ) പിഴ. നിരോധനത്തിനെതിരേ ഇസ്‌ലാമിക സംഘടനകൾ രംഗത്തെത്തി.

നേരത്തേ, ഫ്രാൻസ്, ബെൽജിയം, ഡെന്മാർക്ക്, ജർമനി, ഓസ്ട്രിയ, ബൾഗേറിയ, നോർവെ, സ്വീഡൻ തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങൾ ബുർഖ നിരോധിച്ചിരുന്നു. ഏഷ്യയിൽ ചൈനയും ശ്രീലങ്കയും പൊതുസ്ഥലത്ത് മുഖംമറയ്ക്കുന്ന വസ്ത്രം നിരോധിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.