പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ വസതിയിലേക്ക് അയച്ച പാർസലിൽ അറുത്തുമാറ്റിയ കൈവിരൽ കണ്ടെത്തിയതായി റിപ്പോർട്ട്. മാക്രോണിന്‍റെ ഔദ്യോഗിക വസതിയായ എലീസ് പാലസിലേക്ക് അയച്ച പാർസലിലാണ് അറുത്തുമാറ്റിയ വിരൽ കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാർസൽ വിഭാഗത്തിലുള്ള ജീവനക്കാരാനാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രസിഡന്‍റിന്‍റെ ഓഫീസിൽ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ട്രാഫിക് നിയമം ലംഘിച്ച പതിനേഴുകാരനെ ഫ്രഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നതോടെയാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. പ്രക്ഷോഭം ശക്തമായതോടെ അക്രമികൾക്ക് അതേനാണയത്തോടെ മറുപടി നൽകാൻ മക്രോൺ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്ക് അറുത്തുമാറ്റപ്പെട്ട കൈവിരൽ അടങ്ങിയ പാർസൽ എത്തിയത്.