യുഎസ്: അമേരിക്കയില്‍ കൊവിഡ് വകഭേദമായ ബി.എ. 2.86 രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നിരട്ടി കേസുകളായി വര്‍ധനയുണ്ടായതായി റിപ്പോർട്ട്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോര്‍ട്ട് പ്രകാരം എല്ലാ അണുബാധകളെയും അപേക്ഷിച്ച് 5 ശതമാനം മുതല്‍ 15 ശതമാനം വരെയാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട്.
അമെരിക്കയിലെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലാണ് പിറോള പ്രധാനമായും പടരുന്നത്. ഈ പ്രദേശങ്ങളില്‍ എച്ച് വി 1ന് ശേഷം പടരുന്ന വകഭേദമാണ് ബി.എ. 2.86. ഓഗസ്റ്റ് ആദ്യ ആഴ്ചയിലാണ് "പിറോള" എന്നു പേരു നൽകിയിരിക്കുന്ന ഈ പുതിയ ഇൻഫ്ലുവൻസ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീടുള്ള ആഴ്‌ചകളിൽ രോഗബാധിതരുടെ എണ്ണം ഉയരുകയായിരുന്നു.
കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും നിലവിൽ ബിഎ.2.86 യുഎസില്‍ ആരും ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തിയതായി റിപ്പോർട്ടുകളില്ലെന്നും സിഡിസി പ്രസ്താവനയില്‍ വ്യക്തമാക്കി. സിഡിസിയും ഡബ്ല്യുഎച്ച്ഒയും ഈ വകഭേദം ഗുരുതര ആരോഗ്യ സാഹചര്യങ്ങള്‍ക്ക് ഇടയാക്കുന്നില്ലെന്ന് വിലയിരുത്തി.