വിമാനം നിറയെ ആവശ്യവസ്തുക്കൾ; ദുരിതർക്ക് ആശ്വാസമായി റൊണാൾഡോ

നേരത്തെ ദുരിതബാധിതർക്കായി തന്‍റെ ഒപ്പിട്ട ജഴ്സി ലേലം ചെയ്യാൻ റൊണാൾഡോ അനുവദിച്ചതായി തുർക്കി ഫുട്ബോൾ താരം മെറിഹ് ദെമിറാൽ പ്രതികരിച്ചിരുന്നു
വിമാനം നിറയെ ആവശ്യവസ്തുക്കൾ; ദുരിതർക്ക് ആശ്വാസമായി റൊണാൾഡോ
Updated on

റിയാദ്: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ് അൽ-നസറിന്‍റെ താരമായ റൊണാൾഡോ ഒരു വിമാനം നിറയെ ആവശ്യവസ്തുക്കളാണ് ഇരു രാജ്യങ്ങളിലേക്കും അയച്ചത്.

ഭക്ഷണപ്പൊതികൾ, മരുന്ന്, പുതപ്പ്, ടെന്‍റുകൾ, ബേബി ഫുഡ്, പാൽ തുടങ്ങിയ ആവശ്യവസ്തുക്കളാണ് ദുരിതർക്കായി കയറ്റി അയച്ചത്. ഇതിനായി 3,50,000 ഡോളർ മൂല്യം വരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ ദുരിതബാധിതർക്കായി തന്‍റെ ഒപ്പിട്ട ജഴ്സി ലേലം ചെയ്യാൻ റൊണാൾഡോ അനുവദിച്ചതായി തുർക്കി ഫുട്ബോൾ താരം മെറിഹ് ദെമിറാൽ പ്രതികരിച്ചിരുന്നു.

കൊവിഡ് കാലത്തും പോർച്ചുഗലിലെ ആശുപത്രികൾക്കും താരം ധനസഹായം നൽകിയിരുന്നു. കഴിഞ്ഞ മാസം 6 നാണ് തുർക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായത്. റിക്‌ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയിരുന്നു. ലോകത്തെ ഞെട്ടിച്ച ദുരന്തത്തിൽ ആയിരങ്ങൾ മരണപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.