ഗാസയില്‍ മരണ സംഖ്യ 9,000 കടന്നു; യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു

യുദ്ധം തുടരമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര സമ്മർദങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി
ഗാസയില്‍ മരണ സംഖ്യ 9,000 കടന്നു; യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു
Updated on

ടെൽ അവീവ്: ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9,061 ആയി. മരണ സംഖ്യ ഉയരുന്നതിനിടെയും ഇസ്രയേൽ ഗാസയിൽ അതി ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഗാസയിലെ ആരോഗ്യ മന്ത്രാലയതിതന്‍റെ കണക്കനുസരിച്ച് വ്യോമാക്രമണത്തിൽ 3,760 കുട്ടികൾ ഇതുവരെ കൊല്ലപ്പെട്ടു.

സൈന്യം ഗാസ സിറ്റിയെ വളഞ്ഞിരിക്കുകയാണ്. യുദ്ധം തുടരമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര സമ്മർദങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി. വിജയിക്കും വരെ പോരാട്ടം തുടരുമെന്നും വെടി നിർത്തൽ അവസാനിപ്പിച്ച് പലസ്തീനു മുന്നിൽ കീഴടങ്ങല്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.