ഇൻസ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച് ദുബായ് രാജകുമാരി

ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ മകളാണ് മഹ്റ
ഇൻസ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച്  ദുബായ് രാജകുമാരി
ഇൻസ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച് ദുബായ് രാജകുമാരി
Updated on

ദുബായ്: സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ ബിന്ദ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം തന്‍റെ വിവാഹമോചനം പ്രഖ്യാപിച്ചു. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ മകളാണ് മഹ്റ. ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവച്ചാണ് മെഹ്റ തന്‍റെ ഭർത്താവിനെ തലാഖ് (ഫസഖ്) ചൊല്ലുന്നതായി പ്രഖ്യാപിച്ചത്:

"പ്രിയ ഭർത്താവേ, നിങ്ങൾ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാൽ, നമ്മുടെ വിവാഹമോചനം ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. നല്ലത് വരട്ടെ. എന്ന് മുന്‍ ഭാര്യ''.

ഇതാണ് ഷെയ്ഖ മഹ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുത്തലാഖ് ചൊല്ലുന്നതിന് സമാനമാണിതെന്നു പറയുന്നു. ഈ പോസ്റ്റ് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.

ആദ്യ കുഞ്ഞ് ജനിച്ച് രണ്ടു മാസങ്ങള്‍ക്കുളളിലാണ് ദുബായ് രാജകുമാരിയുടെ വിവാഹമോചന പ്രഖ്യാപനം. ആഴ്ച്ചകള്‍ക്ക് മുമ്പ് കുഞ്ഞുമൊത്തുളള ചിത്രം "ഞങ്ങള്‍ രണ്ടുപേരും മാത്രം'' എന്ന അടിക്കുറിപ്പോടെ ഷെയ്ഖ മഹ്റ പങ്കുവച്ചിരുന്നു. അന്നു മുതല്‍ക്കേ ഇവരുടെ വിവാഹമോചന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ഷെയ്ഖ മഹ്റയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ ഷെയ്ഖ മഹ്റയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. നല്ല തീരുമാനമാണെന്നും മുത്തലാഖ് ചൊല്ലാന്‍ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട് എന്നുമാണ് സോഷ്യല്‍ ലോകത്തിന്‍റെ കമന്‍റുകള്‍. അതേസമയം ഈ തീരുമാനത്തെ വിമര്‍ശിച്ചും ഒട്ടേറെ ആളുകളെത്തി.

ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമാണ് ഷെയ്ഖ മഹ്റയുടെ ഭര്‍ത്താവ്. ഈ വിഷയത്തില്‍ ഷെയ്ഖ് മന ബിൻ മുഹമ്മദ് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.