ഹമാസ് ആക്രമണത്തിനു കാരണം ഇന്ത്യ - ഗൾഫ് സാമ്പത്തിക ഇടനാഴി: ബൈഡൻ

ഇക്കാര്യം സ്ഥിരീകരിക്കാൻ തന്‍റെ പക്കൽ തെളിവൊന്നുമില്ലെന്നും യുഎസ് പ്രസിഡന്‍റ്
The proposed India - Middle East - Europe Economic Corridor
The proposed India - Middle East - Europe Economic Corridor
Updated on

വാഷിങ്ടൺ ഡിസി: ഇസ്രയേലിൽ ഹമാസ് ആക്രമണം നടത്താൻ ഒരു കാരണം, ഇന്ത്യ - മധ്യപൂർവേഷ്യ - യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചതാകാമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ.

ഈ മൂന്ന് മേഖലകളെയും റെയിൽ - റോഡ് - തുറമുഖ ശൃംഖലകൾ വഴി ബന്ധിപ്പിക്കാനുദ്ദേശിക്കുന്നതാണ് സാമ്പത്തിക ഇടനാഴി.

അതേസമയം, ഇക്കാര്യം സ്ഥിരീകരിക്കാൻ തന്‍റെ പക്കൽ തെളിവൊന്നുമില്ലെന്നും ബൈഡൻ പറഞ്ഞു. പൊതുവിൽ ആഗോളതലത്തിലും പ്രത്യേകിച്ച് ഇസ്രയേലുമായും ഐക്യം ശക്തിപ്പെടുത്തുന്നതാവാം ഹമാസിനെ പ്രകോപിപ്പിക്കുന്നതെന്നും, എന്നാൽ, ഇത്തരം പദ്ധതികളിൽനിന്ന് പിന്നോട്ടുപോകില്ലെന്നും ബൈഡൻ പറഞ്ഞു.

യുഎസ് സന്ദർശിക്കുന്ന ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമൊത്തു നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ബൈഡന്‍റെ പരാമർശങ്ങൾ.

ഇന്ത്യയിൽ നടത്തിയ ജി20 ഉച്ചകോടിക്കിടെയാണ് ഇന്ത്യ, യുഎസ്എ, യുഎഇ, സൗദി അറേബ്യ, ഫ്രാൻസ്, ജർമനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നിവർ സാമ്പത്തിക ഇടനാഴി രൂപീകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചത്.

ഏഷ്യ, പശ്ചിമേഷ്യ, മധ്യപൂർവേഷ്യ, യൂറോപ്പ് എന്നീ മേഖലകളുടെ ഐക്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Trending

No stories found.

Latest News

No stories found.