ട്രംപ് ക്യാബിനറ്റിൽ മസ്കും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയും

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിനു വേണ്ടി ഇരുവരും സജീവമായി രംഗത്തുണ്ടായിരുന്നു
Elon Musk, Vivek Ramaswamy to lead Department of Government Efficiency: Trump
ട്രംപ് ക്യാബിനറ്റിൽ മസ്കും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയും
Updated on

വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിലുള്ള ക്യാബിനറ്റിൽ എക്സ് മേധാവി ഇലോൺ മസ്കും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയും. പുതുതായി അധികാരത്തിലേറുന്ന സർക്കാർ രൂപീകരിക്കുന്ന നൈപുണ്യ വികസന വകുപ്പ് (ഡിപ്പാർട്മെന്‍റ് ഒഫ് ഗവൺമെന്‍റ് എഫിഷ്യൻസി, ഡോജ്) ചുമതലയാണ് ഇരുവർക്കും നൽകുക. നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം പ്രസ്താവനയിലൂടെ പുറത്തു വിട്ടത്. സർക്കാരിലെ തട്ടിപ്പുകളെ പുറത്തു കൊണ്ടു വരാനും അമേരിക്കയെ അഭിവൃദ്ധിയിലേക്ക് നയിക്കാനും മസ്കിനും വിവേകിനും കഴിയുമെന്നും പ്രസ്താവനയിൽ ട്രംപ് കുറിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥതല പ്രവർത്തനങ്ഹൽ പുനഃക്രമീകരിക്കുന്നതിനും അപ്രായോഗിക നിയന്ത്രണങ്ങൾ ഒഴിവാക്കാനും അധികച്ചെലവ് നിയന്ത്രിക്കാനും ഇരുവർക്കും സാധിക്കുമെന്നും ട്രംപ് പറയുന്നു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിനു വേണ്ടി ഇരുവരും സജീവമായി രംഗത്തുണ്ടായിരുന്നു. വിവേക് തന്‍റെ ക്യാബിനറ്റിലുണ്ടാകുമെന്ന് ട്രംപ് മുൻകൂട്ടി സൂചന നൽകിയിരുന്നു. ഡോജിന്‍റെ ഓരോ പ്രവർത്തനവും ഓൺലൈനിൽ ലഭ്യമാക്കി സുതാര്യത ഉറപ്പാക്കുമെന്ന് മസ്കും പ്രതികരിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.