സഹായ ഹസ്‌തവുമായി എമിറേറ്റ്സ് റെഡ് ക്രെസെന്‍റ് ; ഒന്നര ല‍‍ക്ഷം പേർക്ക് സ്‌പോൺസർഷിപ്പ്

റമദാൻ, ബക്രീദ് അവസരങ്ങളിലും നിരവധി പേർക്ക് സഹായം നൽകി.
Emirates Red Crescent with a helping hand; About 11,000 people received various assistance and 1,48,241 destitute people received sponsorship.
സഹായ ഹസ്‌തവുമായി എമിറേറ്റ്സ് റെഡ് ക്രെസെന്‍റ് ; ഒന്നര ല‍‍ക്ഷം പേർക്ക് സ്‌പോൺസർഷിപ്പ്
Updated on

ദുബായ്: യുഎയിൽ 3734 പേർക്ക് മാനുഷിക സഹായവും,1957 പേർക്ക് വൈദ്യ സഹായവും,4073 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവും ലഭിച്ചു. 822 തടവുകാർക്കും കുടുംബങ്ങൾക്കും 909 നിശ്ചയദാർഢ്യക്കാർക്കും രണ്ട് സ്ഥാപനങ്ങൾക്കും നേരെ റെഡ് ക്രെസന്‍റിന്‍റെ സഹായ ഹസ്തമെത്തി. റമദാൻ, ബക്രീദ് അവസരങ്ങളിലും നിരവധി പേർക്ക് സഹായം നൽകി. അന്തർദേശിയ തലത്തിൽ ഇരുപത് രാജ്യങ്ങളിലായി 1,48,241 നിരാലംബർക്ക് സ്‌പോൺസർഷിപ്പ് നൽകി.

ഈ വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എമിറേറ്റ്സ് റെഡ് ക്രെസെന്‍റ് ചെലവഴിച്ച തുക 424 മില്യൺ ദിർഹം കവിഞ്ഞു.മാനവിക പ്രവർത്തന ങ്ങൾ, ദുരിതാശ്വാസ സഹായം, വികസന പദ്ധതികൾ,പുനർനിർമ്മാണ പ്രവർത്തനങ്ങൾ, നിരാലംബരുടെ സ്‌പോൺസർഷിപ്പ് എന്നീ മേഖലകളിലാണ് രാജ്യത്തിനകത്തും പുറത്തുമായി ഈ തുക ചെലവഴിച്ചത്.

ഒരു കോടി അൻപത്തിആറ് ലക്ഷത്തി പതിമൂവായിരത്തി അൻപത്തി ഒൻപത് പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചു. യുഎയിൽ ഒൻപത് കോടിയോളം ദിർഹം ചെലവഴിച്ചിട്ടുണ്ട്. ലോക മാനവിക ദിനത്തിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് എമിറേറ്റ്സ് റെഡ് ക്രെസെന്‍റ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

Trending

No stories found.

Latest News

No stories found.