ജീവൻ തുലാസിൽ; എങ്കിലും പുടിനുമായി അഭിമുഖം ചോദിച്ച് ഇവാൻ ഗെർഷ്‌കോവിച്ച്

ഇവാന്‍റെ മോചനത്തിനു വഴിയൊരുക്കിയത് ടക്കർ കാൾസൺ
US journalist Evan Gershkovich was reunited with his family after being released from Russia. He was freed months after Tucker Carlson interviewed Vladimir Putin.(AP/X)
ജീവൻ തുലാസിൽ; എങ്കിലും പുടിനുമായി അഭിമുഖം ചോദിച്ച് ഇവാൻ ഗെർഷ്‌കോവിച്ച്
Updated on

ചാരവൃത്തി ആരോപിച്ച് 2023 മാർച്ചിൽ റഷ്യയിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പത്രപ്രവർത്തകനും റിപ്പോർട്ടറുമായ ഇവാൻ ഗെർഷ്‌കോവിച്ച് ഓഗസ്റ്റ് ഒന്ന് വ്യാഴാഴ്ച യുഎസിൽ എത്തി. ശീതയുദ്ധം മുതൽ മോസ്‌കോയും അമെരിക്കയും തമ്മിലുള്ള ഏറ്റവും വലിയ തടവുകാരുമായുള്ള കൈമാറ്റ ഇടപാടിന്‍റെ ഭാഗമായാണ് മോചനം. ചാരക്കേസ് ആരോപിച്ച് മരണം മുന്നിൽ കണ്ടപ്പോഴും തന്നെ ജയിലിലാക്കിയ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി അഭിമുഖം നടത്താൻ അവസരം തേടി ഗെർഷ്‌കോവിച്ച് . അദ്ദേഹത്തിന്‍റെ ഉദാത്തമായ മാധ്യമധർമമാണ് അമ്പരപ്പിക്കുന്നത്.

വാൾസ്ട്രീറ്റ് ജേർണൽ പറയുന്നതനുസരിച്ച്, ഗെർഷ്കോവിച്ചിന് റിലീസിംഗ് നടപടിക്രമങ്ങളുടെ ഭാഗമായി മാപ്പ് നൽകാനുള്ള ഔദ്യോഗിക അപ്പീൽ എഴുതേണ്ടി വന്നു. ക്രെംലിൻ നേതാവുമായി അഭിമുഖം നടത്താനുള്ള തന്‍റെ അപേക്ഷയെക്കുറിച്ച് ഡോക്യുമെന്‍റിന്‍റെ ചുവടെ അദ്ദേഹം പരാമർശിച്ചു. റഷ്യൻ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനായി യുഎസ് ഉദ്യോഗസ്ഥരും ഗെർഷ്‌കോവിച്ചിന്‍റെ കുടുംബവും നേരിട്ട നയതന്ത്ര പ്രക്രിയയെക്കുറിച്ച് വിശദമായി എഴുതി.

ടക്കർ കാൾസൺ പുടിനുമായി നടത്തിയ സുദീർഘമായ അഭിമുഖമാണ് ഗെർഷ്കോവിച്ചിന്‍റെ മോചനത്തിലേക്ക് വഴിതെളിച്ചത്. രണ്ടു മണിക്കൂർ നീണ്ട അഭിമുഖത്തിൽ പുടിനോട് കാൾസൺ പറഞ്ഞു "ഇയാൾ വ്യക്തമായും ഒരു ചാരനല്ല, അവൻ ഒരു കുട്ടിയാണ്. മോചിപ്പിക്കുന്നതിനു പകരം അവനെ നിങ്ങൾ ബന്ദിയാക്കുന്നു… ഒരുപക്ഷെ അത് റഷ്യയെ തരംതാഴ്ത്തിയേക്കാം,” അമേരിക്കൻ അവതാരകനായ കാൾസൺ കൂട്ടിച്ചേർത്തു.

കാൾസണിന്‍റെ ആരോപണത്തോട് പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട്, "യുഎസിന്‍റെ ഒരു സഖ്യരാജ്യത്ത് ശിക്ഷ അനുഭവിക്കുന്ന" ഒരാളെ തനിക്ക് പകരമായി വേണമെന്ന് പുടിൻ ആദ്യമായി പരസ്യമായി പ്രഖ്യാപിച്ചു.ജർമ്മൻ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന തന്‍റെ "ദേശസ്നേഹി" വാഡിം ക്രാസിക്കോവിനെ തിരികെ വേണമെന്നാണ് പുടിൻ ഇതിലൂടെ വ്യക്തമാക്കിയത്.

ഗെർഷ്കോവിച്ചിന്‍റെ മോചനത്തിൽ നിന്നു വഴുതിമാറാൻ തുടങ്ങിയ പുടിനോട് വീണ്ടും കാൾസൺ എന്തിനാണ് നിങ്ങൾ ഈ യുവമാധ്യമപ്രവർത്തകനെ ബന്ദിയാക്കി വച്ചിരിക്കുന്നത് എന്ന് ചോദിച്ചു. എന്നാൽ റഷ്യയ്ക്ക് എന്താണ് വേണ്ടതെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ പ്രശ്നത്തിന്‍റെ ഉത്തരവാദി വാഷിങ്ടണാണെന്നുമായിരുന്നു പുടിന്‍റെ മറുപടി.ചാരന്മാരെന്ന് ആരോപിക്കപ്പെടുന്നവരെ കൈമാറാൻ യുഎസ് കൂടുതൽ നടപടിയെടുക്കാത്തതിനെ പുടിൻ തുടർന്നും വിമർശിച്ചു.

പുലിറ്റ്‌സർ പ്രൈസ് ജേതാവായ വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റ് വ്‌ളാഡിമിർ കാര-മുർസ, റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബർട്ടിയിലെ പത്രപ്രവർത്തകൻ അൽസു കുർമഷേവ, മുൻ മറൈൻ പോൾ വീലൻ എന്നിവരുൾപ്പെടെ 26 പേർ ചരിത്രം കുറിച്ച ഈ തടവുകാരുടെ കൈമാറ്റത്തിൽ ഉൾപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.