ലണ്ടൻ: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിക്കുന്നതിന് കൂട്ടു നിന്നുവെന്ന് കുറ്റസമ്മതം നടത്തി ബിബിസി മുൻ വാർത്താ അവതാരകൻ ഹുവ് എഡ്വാർഡ്സ്. മൂന്നു തവണ ഇത്രത്തിൽ മോശം ചിത്രങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവച്ചുവെന്നാണ് 62കാരനായ എഡ്വാർഡ്സ് കുറ്റസമ്മതം നടത്തിയത്. സെൻട്രൽ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിലാണ് ബിബിസിയുടെ അതീവ പ്രശസ്തനായ വാർത്താ അവതാരകൻ കുറ്റം സമ്മതിച്ചത്.
ഒരുകാലത്ത് ബിബിസിയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിച്ചിരുന്നവരിൽ ഒരാളായിരുന്നു എഡ്വാർഡ്. 2023ലാണ് ഇയാൾക്കെതിരേ പരാതികൾ ഉയർന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾക്കായി എഡ്വാർഡ് ഒരു യുവാവിന് പണം നൽകിയെന്നായിരുന്നു ആരോപണം. ആ വർഷം ജൂലൈയിൽ ബിബിസി എഡ്വാർഡിനെ സസ്പെൻഡ് ചെയ്തു.
പിന്നീട് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് എഡ്വാർഡ് ബിബിസിയിൽ നിന്ന് രാജി വയ്ക്കുകയായിരുന്നു. 2023 നവംബറിൽ എഡ്വാർഡിനെ പൊലീസ് അറസ്റ്റ ചെയ്തു. കേസിൽ എഡ്വാർഡിന് ഏറ്റവും കൂടിയത് 10 വർഷം വരെ തടവു ലഭിച്ചേക്കാം.