രണ്ട് യുഎസ് വനിതകളെ മോചിപ്പിച്ച് ഹമാസ്; സന്തോഷം പങ്കുവെച്ച് ജോ ബൈഡൻ

ഇവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചൊന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
രണ്ട് യുഎസ് വനിതകളെ മോചിപ്പിച്ച് ഹമാസ്; സന്തോഷം പങ്കുവെച്ച് ജോ ബൈഡൻ
Updated on

ടെൽ അവീവ്: ഗാസയിൽ ഹമാസ് ബന്ദികളാക്കിയ രണ്ട് അമേരിക്കൻ വനിതകളെ മോചിപ്പിച്ചു. യുഎസ് പൗരത്വമുള്ള ജൂഡിത് റാനൻ (59), മകൾ നേറ്റില റാനൻ (18) എന്നിവരെയാണ് മോചിപ്പിച്ചത്. ഖത്തറിന്‍റെ മധ്യസ്ഥതയിൽ മാനുഷിക പരിഗണനയുടെ പേരിലാണ് ഇരുവരെയും മോചിപ്പിച്ചതെന്ന് ഹമാസ് അറിയിച്ചു.

ഇസ്രയേലിൽ ഒക്‌ടോബർ ഏഴിനു ഹമാസ് നടത്തിയ മിന്നാലക്രമണത്തിനു പിന്നാലെ പിടിച്ചുകൊണ്ടുപോയ ഇരുന്നോറോളം പേരിൽ ഉൾപ്പെട്ടവരാണ് ഇരുവരും. ഇവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചൊന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇരുവരും സുരക്ഷിതരായി ഇസ്രയേലിൽ എത്തിച്ചേർന്നാതായി ഇസ്രയേൽ സർക്കാർ അറിയിച്ചു.

യുഎസ് വനിതകളെ മോചിപ്പിച്ചതിൽ സന്തോഷം പങ്കുവെച്ച് പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്തെത്തി. ഇരുവരോടും ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം. കൂടുതൽ ബന്ധികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറും ഈജിപ്തുമായി ചർച്ച നടന്നുകൊണ്ടിരിക്കുവാണെന്ന് ഹമാസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.