ഗാസയിൽ ഇസ്രയേൽ വെടിനിർത്തലിന് തയാറാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാം; ഹമാസ്

ഇരുവിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കൃത്യമായ കരാറിന്‍റെ അടിസ്ഥാനത്തിൽ വിട്ടയക്കണമെന്നും ഹമാസ് മുന്നോട്ടുവെച്ച ആവശ്യങ്ങളിലുണ്ട്
hamas says ready to stop fighting if israel accepts gaza ceasefire
ഗാസയിൽ ഇസ്രയേൽ വെടിനിർത്തലിന് തയാറാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാം; ഹമാസ്
Updated on

ജറുസലേം: ഗാസയിൽ ഇസ്രയേൽ വെടിനിർത്തലിന് തയാറാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്. ഇസ്രയേൽ ചാര മേധാവിയുമായി നടത്തിയ ചർച്ചയിലാണ് ഹമാസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറാതെ ബന്ദികളെ കൈമാറില്ലെന്നും ഗാസയിലേക്ക് അവശ്യസാധനങ്ങളും മനുഷ്യാവകാശ സഹായങ്ങളും എത്തിക്കാന്‍ സാധിക്കണമെന്നും ഹമാസ് വ്യക്തമാക്കി.

ഇരുവിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കൃത്യമായ കരാറിന്‍റെ അടിസ്ഥാനത്തിൽ വിട്ടയക്കണമെന്നും ഹമാസ് മുന്നോട്ടുവെച്ച ആവശ്യങ്ങളിലുണ്ട്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാന്‍ ഈജിപ്തിന്‍റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കെയ്‌റോയില്‍വെച്ച് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ വിഭാഗം ചര്‍ച്ച നടത്തിയതായി ഹമാസ് വ്യക്തമാക്കി. ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമവായ ചര്‍ച്ചക്ക് ഹമാസും ഇസ്രയേലും തയ്യാറായത്.

Trending

No stories found.

Latest News

No stories found.