കാഠ്മണ്ഡു: നേപ്പാളിൽ കനത്തമഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 24 മണിക്കൂറിനിടെ 112 പേർ മരിച്ചു. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. 68 പേരെ കാണാതായി. 54 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഇത്രയും ശക്തമായ മഴ പെയ്യുന്നത്.
മൂവായിരത്തേളം സുരക്ഷാസേനാംഗങ്ങളെ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപത്തെ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. സമീപത്തെ വീടുകള്‍ തകര്‍ന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.