സ്വന്തം കുട്ടികളെ കൊന്നൊടുക്കി ഹിസ്ബുള്ള

ആക്രമണം ഇറാനിയൻ നിർമ്മിത ഫലഖ്-1 ഉപയോഗിച്ച്
hezbollah children killed rocket majdal shams
hezbollah children killed rocket majdal shams
Updated on

ശനിയാഴ്ച മജ്ദൽ ഷാംസിലെ ഡ്രൂസ് പട്ടണത്തിൽ 12 കുട്ടികളുടെ മരണത്തിനിടയാക്കിയ മാരകമായ റോക്കറ്റ് ആക്രമണത്തിന് ഉത്തരവാദി ഹിസ്ബുള്ളയാണെന്ന് കണ്ടെത്തിയതായി വൈറ്റ്ഹൗസ്.

ആക്രമണത്തോടുള്ള ഇസ്രയേലിന്‍റെ പ്രതികരണം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ കാബിനറ്റ് വിളിച്ചു.വടക്കൻ ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിലെ ഡ്രൂസ് പട്ടണമായ മജ്ദൽ ഷാംസിൽ ഒരു ഫുട്ബോൾ പിച്ചിലാണ് റോക്കറ്റ് പതിച്ചത്. അക്രമണം നടന്ന മജ്ദൽ ഷാംസ് നെതന്യാഹു സന്ദർശിച്ചു.

ഹിസ്ബുള്ളയുടെ ആക്രമണത്തിൽ പത്തിനും പന്ത്രണ്ടിനും ഇടയിലുള്ള പന്ത്രണ്ടു കുട്ടികളാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ള ആക്രമണത്തെ സാർവത്രികമായി അപലപിക്കേണ്ടതുണ്ടെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയൻ വാട്സൺ പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേലിന്‍റെ സുരക്ഷയ്‌ക്കുള്ള ഞങ്ങളുടെ പിന്തുണ ഉരുക്കുമുഷ്ടി പോലെ ശക്തമാണ്.ഹിസ്ബുള്ള ഉൾപ്പെടെയുള്ള ഇറാൻ പിന്തുണയുള്ള എല്ലാ ഭീഷണികൾക്കെതിരെയും ഈ പിന്തുണ അചഞ്ചലമാണ് എന്നായിരുന്നു അഡ്രിയാന്‍റെ പ്രസ്താവന.

ഇറാന്‍റെ'ആക്സിസ് ഓഫ് റെസിസ്റ്റൻസ്' എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ഭീകര സംഘടനയായ ഹമാസിനോട് ഐക്യദാർഢ്യം അവകാശപ്പെട്ട് ഇറാൻ പിന്തുണയുള്ള ഭീകരസംഘം ഒക്ടോബർ 8 ന് ഇസ്രായേലിന് നേരെ വെടിയുതിർത്തുവെന്നും അവർ കൂട്ടിച്ചേർത്തു.

വടക്കൻ ഡ്രൂസ് ഗ്രാമത്തിലെ ആയിരക്കണക്കിന് നിവാസികൾ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 12 കുട്ടികളിൽ 10 പേരുടെ ശവസംസ്കാര ചടങ്ങുകൾക്കായി ഒത്തുകൂടിയപ്പോൾ, ഇസ്രായേൽ പ്രതിരോധ സേന സോക്കർ ഫീൽഡിൽ നിന്ന് കണ്ടെത്തിയ റോക്കറ്റ് കഷ്ണങ്ങൾ ഇറാനിയൻ നിർമ്മിത ഫലഖ് -1 മായി പൊരുത്തപ്പെടുന്നതാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇസ്രേയൽ സൈന്യം ആ തെളിവുകൾ പുറത്തുവിട്ടു. ലെബനനിൽ ഹിസ്ബുള്ള മാത്രം ഉപയോഗിക്കുന്ന റോക്കറ്റാണ് ഫലഖ്-1.

ഇറാനിയൻ നിർമ്മിത ഫലഖ്-1 ന് 50 കിലോഗ്രാം വാർഹെഡും 10 കിലോമീറ്റർ ദൂരപരിധിയുമുണ്ടെന്ന് ഐഡിഎഫ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.