ഡോർബെൽ അമർത്തിക്കളിച്ചു; 3 കൗമാരക്കാരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി യുഎസ് കോടതി

16 വയസുള്ള 3 ആൺകുട്ടികളാണ് മരിച്ചത്.
ഡോർബെൽ അമർത്തിക്കളിച്ചു; 3 കൗമാരക്കാരെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി യുഎസ് കോടതി
Updated on

ന്യൂയോർക്ക്: യൂഎസിൽ ഡോർബെൽ അമർത്തിക്കളിച്ച 3 കൗമാരക്കാരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. റിവർസൈഡ് കൗണ്ടി നിവാസിയായ അനുരാഗ് ചന്ദ്രയാണ് (45) വെള്ളിയാഴ്ച കൊലപാതക ശ്രമങ്ങൾക്കും മൂന്ന് ഫസ്റ്റ് ഡിഗ്രി കൊലപാതകങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

16 വയസുള്ള 3 ആൺകുട്ടികളാണ് മരിച്ചത്. കാലിഫോർ‌ണിയയിൽ 2020 ജനുവരി 19നായിരുന്നു സംഭവം. ഒരു കൂട്ടം കുട്ടികൾ വീടിനു മുന്നിലെ ഡോർബെൽ അമർത്തിക്കളിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

തുടർന്ന് സംഭവ ദിവസം അമിതമായി മദ്യപിച്ചിരുന്ന ഇയാൾ കുട്ടികൾ കൂട്ടമായി സഞ്ചരിച്ച വാഹനത്തിനു പിന്നിൽ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു, അപകടത്തിൽ 18 വയസുള്ള ഡ്രൈവറും 13 വയസുള്ള മറ്റ് 2 കുട്ടികളും രക്ഷപ്പെട്ടു. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് 2020 ൽ ഇയാൾക്കെതിരെ മുന്‍പും കേസുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.