ഖലിസ്ഥാൻ വാദത്തെ എതിർത്തു; ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആക്രമണം

ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയ സംഘമാണ് ഉപദ്രവിച്ചത്
ഖലിസ്ഥാൻ വാദത്തെ എതിർത്തു; ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആക്രമണം
Updated on

മെൽബൺ: ഖലിസ്ഥാൻ വാദത്തെ എതിർത്തതിന് ഓസ്ട്രേലിയിൽ ഇന്ത്യൻ വിദ്യാർഥിക്ക് മർദനം. ഇരുമ്പുദണ്ഡ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ മെറിലാൻഡിലാണ് സംഭവം. പാർട്ട്ടൈം ജോലിക്കു പോയ 23കാരനെ തടഞ്ഞുവച്ച് അഞ്ചംഗസംഘം ആക്രമിക്കുകയായിരുന്നു.

ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയ സംഘമാണ് ഉപദ്രവിച്ചത്. ഖാലിസ്ഥാനെ എതിർക്കുന്നവർക്കിത് പാഠമാകണമെന്ന് പറഞ്ഞ സംഘം, ആക്രമണം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ ഖാലിസ്ഥാൻവാദികളുടെ ആക്രമണങ്ങൾ തടയുന്നതിനായി ആവശ്യമായ നടപടികളുണ്ടാകണമെന്ന് കേന്ദ്ര സർക്കാർ ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.