നൈജീരിയയിൽ തടവിലായിരുന്ന മലയാളികളടക്കമുള്ള നാവികരെ മോചിപ്പിച്ചു

ക്രൂഡ് ഓയിൽ മോഷണം ആരോപിച്ചാണ് ഇവരെ നൈജീരിയൻ സൈന്യം കസ്റ്റഡയിലിടുത്തിരുന്നത്. ആരോപണം കോടതിയിൽ തെളിയിക്കാനാവാതെ വന്നതോടെയാണ് മോചനം സാധ്യമായത്.
നൈജീരിയയിൽ തടവിലായിരുന്ന മലയാളികളടക്കമുള്ള നാവികരെ മോചിപ്പിച്ചു
Updated on

അബുജ (നൈജീരിയ): നൈജീരിയയിൽ തടവിലായിരുന്ന മലയാളികൾ അടക്കം 26 നാവികരെയും മോചിപ്പിച്ചു. 16 ഇന്ത്യക്കാർ ഉൾപ്പെടുന്ന സംഘം എട്ടു മാസമായി നൈജീരിയൻ അധികൃതരുടെ തടവിലായിരുന്നു.

കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മിൽട്ടൺ എന്നിവരാണ് മോചിതരായ മലയാളികൾ. ഭർതൃ പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനാണ് വിജിത്ത്.

ക്രൂഡ് ഓയിൽ മോഷണം ആരോപിച്ചാണ് ഇവരെ നൈജീരിയൻ സൈന്യം കസ്റ്റഡയിലിടുത്തിരുന്നത്. ആരോപണം കോടതിയിൽ തെളിയിക്കാനാവാതെ വന്നതോടെയാണ് മോചനം സാധ്യമായത്.

ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിൽ പിടിയിലായ നാവികരെ പിന്നീട് നൈജീരിയയിലെത്തിക്കുകയാണ് ചെയ്തത്. ഇവർ മോചിതരായ ശേഷം ദക്ഷിണാഫ്രിക്കയിലേക്കാണ് പുറപ്പെട്ടിരിക്കുന്നത്. നൈജീരിയയിൽനിന്നു ദക്ഷിണാഫ്രിക്കയിലേക്കുള്ള കപ്പൽ യാത്രയ്ക്ക് ഒമ്പത് ദിവസമെടുക്കുമെന്നു കണക്കാക്കുന്നു. അതു കഴിഞ്ഞാൽ പത്തു ദിവസത്തിനകം നാട്ടിൽ തിരിച്ചെത്താമെന്നാണ് പ്രതീക്ഷ.

Trending

No stories found.

Latest News

No stories found.