ഇസ്രയേലിന്‍റെ സുരക്ഷ ശക്തമാക്കാൻ യുഎസ്എ

കൂടുതൽ കര അധിഷ്‌ഠിത ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ആയുധങ്ങൾ മിഡിൽ ഈസ്റ്റിലേക്ക്
Illustrative: A US Navy destroyer fires a missile. (US Navy photo)
Illustrative: A US Navy destroyer fires a missile. (US Navy photo)
Updated on

ഇറാന്‍റെയും അതിന്‍റെ അച്ചുതണ്ടുകളുടെയും ആക്രമണങ്ങളെ പ്രതിരോധിക്കാനും ഇസ്രായേലിനെയും യുഎസ് സൈനികരെയും സംരക്ഷിക്കാനും വേണ്ടി തങ്ങളുടെ സൈനിക സാന്നിധ്യം മിഡിൽ ഈസ്റ്റിൽ ശക്തമാക്കി അമേരിക്ക. യൂറോപ്യൻ, മിഡിൽ ഈസ്റ്റ് മേഖലകളിലേക്ക് കൂടുതൽ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ശേഷിയുള്ള ക്രൂയിസറുകൾക്കും ഡിസ്ട്രോയറുകൾക്കും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഉത്തരവിട്ടു.

കൂടുതൽ കര അധിഷ്‌ഠിത ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ആയുധങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്-വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പെന്‍റഗൺ പ്രസ്താവിച്ചു.

യുഎസ് ഒരു ഫൈറ്റർ ജെറ്റ് സ്ക്വാഡ്രൺ മിഡിൽ ഈസ്റ്റിലേക്ക് മാറ്റുകയും മേഖലയിൽ ഒരു വിമാനവാഹിനിക്കപ്പൽ പരിപാലിക്കുകയും ചെയ്യുമെന്നു പറഞ്ഞ പെന്‍റഗൺ പക്ഷേ, ഫൈറ്റർ ജെറ്റ് സ്ക്വാഡ്രൺ എവിടെ നിന്നാണ് വരുന്നതെന്നോ മിഡിൽ ഈസ്റ്റിൽ എവിടെയാണ് സ്ഥാപിക്കുകയെന്നോ വ്യക്തമാക്കിയിട്ടില്ല.

പ്രസിഡണ്ട് ജോ ബൈഡൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നൽകിയ വാഗ്ദാനമനുസരിച്ചാണ് ഈ മാറ്റങ്ങൾ. വൈറ്റ് ഹൗസ് പറയുന്നതനുസരിച്ച്, ബാലിസ്റ്റിക് മിസൈലുകളിൽ നിന്നും ഡ്രോണുകളിൽ നിന്നും സാധ്യമായ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പുതിയ യുഎസ് സൈനിക വിന്യാസങ്ങളെക്കുറിച്ച് വ്യാഴാഴ്ച ബൈഡൻ ഇസ്രയേലുമായി സംസാരിച്ചു.

ഏപ്രിലിൽ, ഇസ്രയേലിനെതിരെ ഇറാൻ തൊടുത്തുവിട്ട ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളും യുഎസ് സേന തടഞ്ഞിരുന്നു.അവയെല്ലാം തകർക്കാൻ സഹായിക്കുകയും ചെയ്തിരുന്നു.

ഹമാസിന്‍റെയും ഹിസ്ബുള്ളയുടെയും നേതാക്കൾക്കെതിരായ സമീപകാല ആക്രമണങ്ങൾക്ക് മറുപടിയായി മിഡിൽ ഈസ്റ്റിൽ അക്രമം വർദ്ധിക്കുന്നതിൽ യുഎസ് നേതാക്കൾ ആശങ്കാകുലരാണ്, ഇത് പ്രതികാര ഭീഷണിക്ക് കാരണമായി. ബെയ്റൂട്ടിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ ഫൗദ് ഷുക്കൂറിനെയും ബുധനാഴ്ച ടെഹ്‌റാനിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെയും വധിച്ചതിന് പിന്നാലെ ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു.

ഷുക്കൂറിനെ കൊലപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തു. എന്നാൽ ഹനിയയെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല, ഹമാസും ഇറാനും അവരുടെ സഖ്യകക്ഷികളും ജൂത രാഷ്ട്രത്തെ കുറ്റപ്പെടുത്തി. ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഒക്റ്റോബർ 7 ന് ഭീകര സംഘടനയുടെ വിനാശകരമായ ആക്രമണത്തിന്‍റെ പേരിൽ നേതാക്കളെ കൊല്ലുമെന്ന് ഇസ്രായേൽ നേതാക്കൾ പ്രതിജ്ഞയെടുത്തിരുന്നു.

മിഡിൽ ഈസ്റ്റിലേക്ക് എത്തുന്ന യുദ്ധക്കപ്പലുകൾ ഇവ :

ഒമാനിലെ ഗൾഫിലുള്ളതും എന്നാൽ ഈ വേനൽക്കാലത്ത് നാട്ടിലേക്ക് വരാനിരിക്കുന്നതുമായ യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന് പകരമായി മിഡിൽ ഈസ്റ്റിലേക്ക് യുഎസ്എസ് എബ്രഹാം ലിങ്കൺ എയർക്രാഫ്റ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന് ഓസ്റ്റിൻ ഓർഡർ നൽകുന്നു. അടുത്ത വർഷം വരെ ഇറാനെതിരായ ഒരു പ്രതിരോധമെന്ന നിലയിൽ ഒരു കാരിയർ മേഖലയിൽ സ്ഥിരമായി നിലനിർത്താൻ പെന്‍റഗൺ തീരുമാനിച്ചു.

Trending

No stories found.

Latest News

No stories found.