രണ്ട് പതിറ്റാണ്ടിനിടെ 200 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇറാനിൽ 43 കാരന് പരസ്യ വധശിക്ഷ

ബലാത്സംഗവും വ്യഭിചാരവും ഇറാനിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്
iran execution in public  serial rapist
രണ്ട് പതിറ്റാണ്ടിനിടെ 200 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇറാനിൽ 43 കാരന് പരസ്യ വധശിക്ഷrepresentative image
Updated on

ടെഹ്റാൻ: കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത 43 കാരന് ഇറാനിൽ പരസ്യ വധശിക്ഷ. മുഹമ്മദ് അലി സലാമത്തിനെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിമ്മും നടത്തിയിരുന്ന മുഹമ്മദ് അലിക്കെതിരെ ഇരുന്നൂറോളം സ്ത്രീകളാണ് പരാതി നൽകിയത്.

വിവാഹഭ്യർഥന നടത്തുകയോ ഡേറ്റിങിൽ ഏർപ്പെടുത്തുകയോ ചെയ്താണ് മുഹമ്മദ് അലി സ്ത്രീകളോട് അടുപ്പം സൃഷ്ടിക്കുന്നത്. ഇതാണ് മുഹമ്മദ് അലിയുടെ പതിവു രീതി. തുടർന്നാണ് ബലാത്സംഗം. ചിലർക്ക് ഇയാൾ ഗർഭ നിരോധന ഗുളികകളും നൽകും. ജനുവരിയിലാണ് ഇയാൾ അറസ്റ്റിലാവുന്നത്. അറസ്റ്റിനു പിന്നാലെ നൂറുകണക്കിന് ആളുകള്‍ മുഹമ്മദ് അലിക്ക് വധശിക്ഷ നൽ‌കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

ബലാത്സംഗവും വ്യഭിചാരവും ഇറാനിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. അതിനിടെ ഇറാനില്‍ വര്‍ധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.