പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ ഇന്ത്യക്കാർ അടക്കമുള്ളവരെ വിട്ടയയ്ക്കും: ഇറാൻ

ആകെ 25 ജീവനക്കാരാണ് കപ്പലിലുള്ളത്.
ഇറാൻ ഹെലിബോൺ ഓപ്പറേഷനിലൂടെ കപ്പൽ പിടിച്ചെടുക്കുന്നു
ഇറാൻ ഹെലിബോൺ ഓപ്പറേഷനിലൂടെ കപ്പൽ പിടിച്ചെടുക്കുന്നുഫയൽ ചിത്രം
Updated on

ദുബായ്: രണ്ടാഴ്ച മുൻപ് ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കു കപ്പൽ ഉടൻ വിട്ടയച്ചേക്കും. 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. മനുഷ്യത്വപരമായ കാരണങ്ങളാൽ കപ്പലിലെ ജീവനക്കാരെ വിട്ടയക്കുന്നതിനെക്കുറിച്ച് തങ്ങൾ ഗൗരവമായി ആലോചിക്കുകയാണെന്ന് ഇറാന്‍റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കപ്പലിലെ ഏക വനിതയായിരുന്ന ഇന്ത്യയിൽ നിന്നുള്ള ആൻ ടെസ്സ ജോസഫിനെ കേന്ദ്രത്തിന്‍റെ നിരന്തരമായ ശ്രമത്തെത്തുടർന്ന് ഏപ്രിൽ 18ന് മോചിപ്പിച്ചിരുന്നു. ബാക്കിയുള്ള 16 ‍ഇന്ത്യക്കാരെ വിട്ടയ്ക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് വ്യാഴാഴ്ച വിദേശ കാര്യ മന്ത്രാലയം വക്താവ് രൺധീർ ജൈസ്‌വാൾ വ്യക്തമാക്കിയിരുന്നു. കപ്പലിൽ അവശേഷിക്കുന്ന 16 ഇന്ത്യക്കാരുടെയും ആരോഗ്യം മെച്ചപ്പെട്ട നിലയിലാണ്.

ഇറാനും ഇസ്രയേലും തമ്മിലുള്ള നിരന്തരമായ ആക്രമണത്തിനിടെ ഏപ്രിൽ 13നാണ് പോർച്ചുഗീസ് പതാക വഹിക്കുന്ന ഇസ്രയേൽ ചരക്കു കപ്പൽ സമുദ്രാതിർത്തിയിൽ നിന്ന് ഇറാൻ ചരക്കു കപ്പൽ പിടിച്ചെടുത്തത്. ആകെ 25 ജീവനക്കാരാണ് കപ്പലിലുള്ളത്.

പോർച്ചുഗലിലെ പുതിയ വിദേശ കാര്യമന്ത്രി പോളോ റേഞ്ചലുമായി ഇറാനിയൻ വിദേശ കാര്യമന്ത്രി ഹുസൈൻ അമീറാബ്ദൊള്ളഹിയൻ ഫോണിൽ സംസാപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുൻനിർത്തിയാണ് ഇറാൻ കപ്പൽ വിട്ടയക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.