പ്രതിഷേധ ഗാനമിറക്കിയ ഗ്രാമി അവാർഡ് ജേതാവിനെ ജയിലിലടച്ച് ഇറാൻ

തടവിനു പുറമേ രണ്ടു വർഷത്തേക്ക് യാത്രാ വിലക്കിനും ഉത്തരവിട്ടിട്ടുണ്ട്.
ഷെർവിൻ ഹാജിപോർ
ഷെർവിൻ ഹാജിപോർ
Updated on

ദുബായ്: ശിരോവസ്ത്രം ധരിക്കാത്തതിനാൽ മഹ്സ അമിനി എന്ന പെൺകുട്ടി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പാട്ടെഴുതിയ ഗ്രാമി പുരസ്കാര ജേതാവിനെ ജയിലിൽ അടച്ച് ഇറാൻ. ഷെർവിൻ ഹാജിപുർ എന്ന ഗായകനെയാണ് ഇറാൻ മൂന്നു വർഷവും 8 മാസവും തടവ് ശിക്ഷയ്ക്ക് വിധിച്ചത്. രാജ്യത്തിനെതിരേ പ്രവർത്തിച്ചു, ജനങ്ങളെ കലാപത്തിനു പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതിഷേധ ഗാനം പുറത്തു വിട്ടതിൽ ഹാജിപോർ ഇതു വരെയും പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ല. തടവിനു പുറമേ രണ്ടു വർഷത്തേക്ക് യാത്രാ വിലക്കിനും ഉത്തരവിട്ടിട്ടുണ്ട്. യുഎസ് കുറ്റകൃത്യങ്ങളെക്കുറിച്ച് ഒരു ഗാനമെഴുതാനും അതേക്കുറിച്ച് ഓൺലൈനിൽ പോസ്റ്റിടാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ തടവു ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഹാജിപോർ ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്. തനിക്കെതിരേ ശിക്ഷ വിധിച്ച ജഡ്ജിയുടെയും തനിക്കെതിരേ വാദിച്ച അഭിഭാഷകന്‍റെയും പേര് താൻ പുറത്തു വിടുന്നില്ലെന്നും ഹാജിപോർ വ്യക്തമാക്കി.

പേരു വെളിപ്പെടുത്തി അവരെ അപമാനിക്കാനും ഭീഷണിപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നില്ല അത് മനുഷ്യത്വമല്ലെന്നും ഹാജിപോർ കൂട്ടിച്ചേർത്തു. ബരായേ എന്ന പേരിൽ പുറത്തിറക്കിയ ഗാനത്തിൽ മഹ്സ അമിനി കൊലക്കേസിൽ പ്രതിഷേധിച്ച യുവാക്കൾ അതിനായി ചൂണ്ടിക്കാണിച്ച കാരണങ്ങൾ തന്നെയാണ് വരികളായി മാറ്റിയിരുന്നത്. ആ ഗാനം പിന്നീട് പ്രതിഷേധകാരികളുടെ ഔദ്യോഗിക ഗാനമായി മാറി.

Trending

No stories found.

Latest News

No stories found.