പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പതായി കുറയ്ക്കാൻ ഇറാഖ്

യുണിസെഫിന്‍റെ കണക്കനുസരിച്ച് ഇറാഖിലെ 28 ശതമാനം പെൺകുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരായിട്ടുണ്ട്
Iraq to lower marriage age to nine with new law
പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പതായി കുറയ്ക്കണം പുതിയ നിയമവുമായി ഇറാഖ്
Updated on

ബാഗ്‌ദാദ്: ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പതായി കുറയ്ക്കാൻ പാർലമെന്‍റിൽ ബിൽ അവതരിപ്പിച്ച് ഇറാഖ് നീതിന‍്യായ മന്ത്രാലയം. ബിൽ അവതരിപ്പിച്ചതിനെ തുടർന്ന് വ‍്യാപകമായ പ്രതിഷേധമാണ് ഇറാഖിൽ നടന്നുകൊണ്ടിരിക്കുന്നത്. നിലവിൽ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ടായി നിജപെടുത്തുന്ന രാജ‍്യത്തിന്‍റെ വ‍്യക്തിഗത നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഈ നീക്കം. ബില്ലിനെതിരെ രാജ‍്യത്തിനകത്തും പുറത്തും വ‍്യാപകമായ പ്രതിഷേധം ശക്തമാണ്.

ബിൽ പാസായാൽ, 9 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്കും 15 വയസ്സ് പ്രായമുള്ള ആൺകുട്ടികൾക്കും വിവാഹിതരാകാൻ അനുമതി നൽകും ഇത് ശൈശവ വിവാഹവും ചൂഷണവും വർദ്ധിപ്പിക്കാൻ ഇടയാക്കും. ഈ പിന്തിരിപ്പൻ നീക്കം സ്ത്രീകളുടെ അവകാശങ്ങളും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുന്നതിൽ ദശാബ്ദങ്ങളുടെ പുരോഗതിക്ക് തടസം നിൽക്കുമെന്നും മനുഷ‍്യ അവകാശ പ്രവർത്തകർ വ‍്യക്തമാക്കി. പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മനുഷ്യാവകാശ സംഘടനകളും വനിതാ ഗ്രൂപ്പുകളും സിവിൽ സൊസൈറ്റി പ്രവർത്തകരും ബില്ലിനെ ശക്തമായി എതിർത്തു.

ഈ ബിൽ അവതരിപ്പിച്ചാൽ ശൈശവവിവാഹം നേരത്തെയുള്ള ഗർഭധാരണം, ഗാർഹിക പീഡനം എന്നിവ ക്രമാധീതമായി വർദ്ധിക്കുമെന്ന് മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി. യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഏജൻസിയായ യു ണിസെഫിന്‍റെ കണക്കനുസരിച്ച് ഇറാഖിലെ 28 ശതമാനം പെൺകുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരായിട്ടുണ്ട്.ബില്ലിന്‍റെ വക്താക്കൾ അവകാശപ്പെടുന്നത് ഇത് ഇസ്ലാമിക നിയമത്തെ മാനദണ്ഡമാക്കുകയും ചെറുപ്പക്കാരായ പെൺകുട്ടികളെ "അധാർമ്മിക ബന്ധങ്ങളിൽ" നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ്.ബിൽ പാസാക്കുന്നത് രാജ്യത്തെ പിന്നോട്ടേക്ക് നയിക്കുമെന്ന് മനുഷ‍്യ അവകാശ പ്രവർത്തക സാറ സാൻബർ മുന്നറിയിപ്പ് നൽകി.

Trending

No stories found.

Latest News

No stories found.