ജറുസലേം: ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം. ചൊവ്വാഴ്ചയാണ് സൈന്യം ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ പിന്തുടർച്ചക്കാരനായിരുന്നു ഹഷിം സഫീദ്ദിൻ. മൂന്നാഴ്ചയ്ക്ക് മുൻപാണ് ലെബനനിലെ ബെയ്റൂതിലെ ആക്രമണത്തിലാണ് സഫീദിനെ കൊലപ്പെടുത്തിയത്. ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗൺസിലിന്‍റെ തലവനായിരുന്നു സഫീദ്ദിൻ.
ഹാഷിം സഫീദിയെ വധിച്ചെന്ന് അന്നുതന്നെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നെങ്കിലും ഇസ്രയേൽ ഇക്കര്യത്തോട് പ്രതികരിച്ചിരുന്നില്ല. ഇസ്രയേൽ ഹാഷിം സഫീദ്ദിയെ വധിച്ചെന്ന വിവരം പുറത്തു വിട്ടെങ്കിലും ഹിസ്ബുള്ള ഇതിനോട് പ്രതികരിച്ചിട്ടില്ല. ഹാഷിമിനൊപ്പം മറ്റ് കുറച്ച് ഹിസ്ബുള്ള നേതാക്കൾ കൂടി മരിച്ചതായാണ് വിവരം.
നസ്രള്ളയുടെ ബന്ധുവാണ് 60 കാരനായ സഫീദ്ദിൻ. തെക്കന്‍ ലെബനനിലെ ദേര്‍ ഖനുന്‍ അല്‍-നഹറില്‍ സഫീദി ജനിച്ചത്. ഇറാനിലും ഇറാഖിലുമടക്കം മതപഠനം നടത്തിയിട്ടുണ്ട്. 1994 മുതല്‍ ഹിസ്ബുള്ളയില്‍ സജീവമായി. അന്ന് മുതല്‍ നസ്രള്ളയുടെ പിന്‍ഗാമിയായിയായാണ് അറിയപ്പെട്ടിരുന്നത്.