തെക്കൻ ഗാസയിലേക്ക് പലായനം ചെയ്തവർക്കു നേരെ ഇസ്രയേൽ വ്യോമാക്രമണം; 70 പേർ കൊല്ലപ്പെട്ടു

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1900 കടന്നു
തകർന്ന കാറിൽ ഗാസ സിറ്റിയിൽനിന്ന് പലായനം ചെയ്യുന്ന പലസ്തീൻ കുടുംബം
തകർന്ന കാറിൽ ഗാസ സിറ്റിയിൽനിന്ന് പലായനം ചെയ്യുന്ന പലസ്തീൻ കുടുംബം
Updated on

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഹമാസ്-ഇസ്രയേൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യുന്നവർക്കു നേരെയാണ് ആക്രമണം നടന്നത്. കാറുകളിൽ സഞ്ചരിക്കുന്നവർക്കു നേരെയായിരുന്നു ആക്രമണം.

ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1900 കടന്നു. 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേൽ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങൾ വടക്കൻ ഗാസയിൽനിന്ന് വീട് വിട്ട് പലായനം ചെയ്തു.

‌ഗാസയിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ചർച്ച നടത്തുകയാണെന്ന് അമെരിക്കയും പ്രതികരിച്ചു. ഉചിതമായ സമയത്ത് യുദ്ധത്തിൽ പങ്കുചേരുമെന്ന് ലെബനോനിലെ ഭരണ പങ്കാളി കൂടിയായ ഹിസ്ബുല്ല വ്യക്തമാക്കി. സംഘർഷം കുറയ്ക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് പലസ്തീൻ യുഎന്നിനോട് ആവശ്യപ്പെട്ടു. മേഖലയിൽ രക്തചൊരിച്ചിൽ ഒഴിവാക്കാൻ ചർച്ച നടത്തുകയാണെന്ന് ഖത്തറും ഗാസയ്ക്കുള്ളിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ഇസ്രയേലുമായി ചർച്ച നടത്തുന്നുവെന്ന് അമെരിക്കയും വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.