ഗാസയിൽ ഇന്നു മുതൽ 4 ദിവസം വെടിനിർത്തൽ; 50 ഓളം ബന്ദികളെ മോചിപ്പിക്കും

അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും
israel-hamas war ceasefire today
israel-hamas war ceasefire today
Updated on

ജറുസലേം: ഒരു മാസം പിന്നിട്ട ഇസ്രയേൽ- ഹമാസ് യുദ്ധത്തിനൊടു വിൽ വെടിനിർത്തൽ. നാലു ദിവസത്തെ വെടിനിർത്തലിനാണ് ഖത്തറിന്‍റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇരു വിഭാഗങ്ങളും ഒപ്പു വച്ചത്. ആദ്യഘട്ടത്തിൽ, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കുക. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിമുതലാണ് വെടിനിര്‍ത്തല്‍ ആരംഭിക്കുക.

അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്തീനികളെയും വിട്ടുനൽകുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മന്ത്രാലയം വ്യക്തമാക്കി. ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകൾ ഗാസയിൽ എത്തുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു.

Trending

No stories found.

Latest News

No stories found.