അറുപതടി താഴ്ചയിൽ ഒളിച്ചിരുന്ന ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റുള്ളയെ കണ്ടെത്താൻ ഇസ്രായേലിനെ സഹായിച്ചത് ഇറാൻ ചാരൻ.ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ളയെ ഉന്മൂലനം ചെയ്ത ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം ഒരു രഹസ്യ ഇറാനിയൻ ചാരനിൽ നിന്നുള്ള രഹസ്യാന്വേഷണ ത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എന്ന് റിപ്പോർട്ടു ചെയ്തിരിക്കുന്നത് ഫ്രഞ്ച് പത്രമായ ലെ പാരിസിയൻ ആണ് റിപ്പോർട്ട് ചെയ്യുന്നത്.
തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനത്ത് നസ്റുള്ളയുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ ഏജൻ്റ് ഇസ്രായേലി ഉദ്യോഗസ്ഥരെ അറിയിച്ചത് വ്യോമാക്രമണം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ശനിയാഴ്ച ഉച്ചയോടെയായിരുന്നു എന്നാണ് ലെ പാരിസിയൻ റിപ്പോർട്ട് ചെയ്യുന്നത്.
ഹിസ്ബുള്ളയുടെ പിന്തുണക്ക് പേരുകേട്ട ജനസാന്ദ്രതയേറിയ പ്രദേശമായ ദാഹിയിൽ സ്ഥിതി ചെയ്യുന്ന ആറ് കെട്ടിടങ്ങൾ ഉൾപ്പെടുന്ന ഒരു സമുച്ചയത്തിൽ തീവ്രവാദ ഗ്രൂപ്പിലെ മുതിർന്ന അംഗങ്ങളുമായി നസ്റുള്ള ഒരു മീറ്റിംഗിൽ പങ്കെടുക്കുക യായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തി.
ഏകദേശം ഉച്ചയ്ക്ക് ഒന്നരയോടെ, ലബനൻ സമയം പതിനൊന്നു മണിയ്ക്ക് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (IDF) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം X-ൽ നസ്റുള്ള കൊല്ലപ്പെട്ടതായി "ഇനി ലോകത്തെ ഭയപ്പെടുത്താൻ അവനു കഴിയില്ല" എന്ന് പ്രഖ്യാപിച്ചു.